Advertisment

പരാതിയും കൊണ്ട് രണ്ടു കാലില്‍ പൊലീസ് സ്റ്റേഷനില്‍ ചെല്ലുന്നവര്‍ മൂക്കില്‍ പഞ്ഞിവച്ചാണ് ഇറങ്ങി വരുന്നത്: കെ. മുരളീധരന്‍

New Update

തിരുവനന്തപുരം: പരാതിയും കൊണ്ട് രണ്ടു കാലില്‍ പൊലീസ് സ്റ്റേഷനില്‍ ചെല്ലുന്നവര്‍ മൂക്കില്‍ പഞ്ഞിവച്ചാണ് ഇപ്പോള്‍ ഇറങ്ങി വരുന്നതെന്ന് കെ മുരളീധരന്‍ എംഎല്‍എ. പൊലീസുകാരെ പറഞ്ഞിട്ടും കാര്യമില്ല. അവര്‍ യജമാനന്മാര്‍ക്ക് അടിമപ്പണി ചെയ്യുകയാണ്. എഡിജിപിയുടെ മകള്‍ ഒരു പൊലീസുകാരനെ ഇടിച്ച് ആശുപത്രിയിലാക്കിയിട്ടും ഒരു നടപടിയും കേരളത്തില്‍ ഉണ്ടായിട്ടില്ലെങ്കില്‍ പിന്നെ ഏതൊരാള്‍ക്കാണ് ഇവിടെ നീതി ലഭിക്കുകയെന്നും മുരളീധരന്‍ ചോദിച്ചു.

Advertisment

publive-image

ജെസ്‌ന കേസ് അന്വേഷിക്കുന്ന ഐജി മനോജ് ഏബ്രഹാമിനെ ചവിട്ടിപ്പിടിച്ചിരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ഒരു പെണ്‍കുട്ടിയെ കണ്ടെത്തുന്നതില്‍ സിപിഐഎമ്മിനെന്തിനാണ് വേവലാതി. മിടുക്കന്മാരായ പൊലീസുകാര്‍ക്ക് ഇപ്പോള്‍ പേടിയാണ്. സ്വന്തം കീഴുദ്യോഗസ്ഥരെ പോലും നിലയ്ക്കു നിര്‍ത്താന്‍ കെല്‍പ്പില്ലാത്തയാളാണ് ഡിജിപി. കള്ളന്മാരുടെയും കൊലപാതകികളുടെയും തോളില്‍ കയ്യിട്ടു മുഖ്യമന്ത്രി സംസാരിക്കുമ്പോള്‍ ഏതെങ്കിലും കേസില്‍ പ്രതികളെ പിടിക്കാന്‍ പൊലീസിനു ധൈര്യമുണ്ടാകുമോ എന്നും മുരളീധരന്‍ ചോദിച്ചു.

കാലവര്‍ഷക്കെടുതിയില്‍ മന്ത്രിമാര്‍ ദുരിത ബാധിത മേഖലകള്‍ സന്ദര്‍ശിക്കാത്തത് ശരിയായില്ലെന്ന് മുരളീധരന്‍ പറഞ്ഞു. പ്രധാനമന്ത്രിയെ കൊണ്ട് വരെ പറയിപ്പിക്കുന്ന സാഹചര്യം മുഖ്യമന്ത്രി ഉണ്ടാക്കി. മുഖ്യമന്ത്രി തന്നെ ഇവിടെ സന്ദര്‍ശനം നടത്തി കേന്ദ്രത്തിന് സാഹചര്യം വ്യക്തമാക്കി കൊടുക്കണമെന്നും മുരളീധരന്‍ പറഞ്ഞു.

Advertisment