Advertisment

കെ സുധാകരന് ഐക്യദാർഢ്യം

author-image
admin
New Update

ജിദ്ദ: ഷുഹൈബ് വധത്തിലെ യഥാർത്ഥ പ്രതികളെ അറസ്റ്റു ചെയ്യണമെന്നും, കേരളത്തിൽ സമാധാനാന്തരീക്ഷം സൃഷ്ടിക്കണമെന്നും, അക്രമ രാഷ്ട്രീയം കൊലപാതക രാഷ്ട്രീയം കാപാലിക രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് കണ്ണൂരിൽ കെ സുധാകരൻ നടത്തുന്ന നിരാഹാര സമരത്തിന് ഒ ഐ സി സി ജിദ്ദ ഷറഫിയാ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു.

Advertisment

publive-image

കേരളം നേരിടുന്ന ഒരു വലിയ വിപത്തായി അക്രമ രാഷ്ട്രീയം മാറിക്കൊണ്ടിരിക്കുകയാണെന്നും, ചുവപ്പ് എന്ന് കേൾക്കുമ്പോൾ ജനം ഭീകരതയെ ഓർക്കുന്ന തരത്തിലേക്ക് സി പി എമ്മീൻറെ അസഹിഷ്ണുത മനോഭാവം വളർന്നു കൊണ്ടിരിക്കുന്നു എന്നും, രാഷ്ട്രീയ ഫാഷിസം സിപിഎം അവസാനിപ്പിക്കണമെന്നും പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു .ഐക്യദാർഢ്യ പരിപാടിയിൽ ജിദ്ദയിലെ യു ഡി എഫിന്റെ പ്രവർത്തകർ പങ്കെടുത്തു.

ഒഐസിസി ഷറഫിയ ഏരിയ കമ്മറ്റി പ്രസിഡന്റ് കുഞ്ഞു മുഹമ്മദ് കൊടശേരി, ഗ്ലോബൽ കമ്മറ്റി മെമ്പർ മുജീബ് മൂത്തേടത്ത് ,റീജിയണൽ കമ്മറ്റി സെക്രട്ടറി മുജീബ് തൃത്താല, ഷറഫിയ കമ്മറ്റി ഭാരവാഹികളായ  രഞ്ജിത് ചെ ങ്ങന്നൂർ, ഇസ്മയിൽ കൂരിപ്പൊയിൽ, ജിംഷാദ് വണ്ടൂർ, കെ എം സി സി ഷറഫിയ പ്രസിഡണ്ട് ബാവ അരിമ്പ്ര, മറ്റു നേതാക്കളായ പി സി എ റഹ്‌മാൻ ഇണ്ണി, മമ്മദ് കാടപ്പടി, മുഹമ്മദലി കോങ്ങാട് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Advertisment