Advertisment

മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിയുടെ ഓഫീസിലെ ചില അഡീഷണല്‍ സെക്രട്ടറിമാര്‍ക്കും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് കെ.സുരേന്ദ്രന്‍

New Update

കൊച്ചി: സ്വ‍ര്‍ണക്കടത്തില്‍ തന്‍റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി അറസ്റ്റിലായ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സ്വ‍ര്‍ണക്കടത്തിലെ ​ഗൂഢാലോചനയില്‍ ഒന്നാമന്‍ മുഖ്യമന്ത്രിയാണ്.

Advertisment

publive-image

പിണറായിയുടെ നിര്‍ദേശങ്ങളാണ് എം. ശിവശങ്കര്‍ നടപ്പാക്കിയത്. മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിയുടെ ഓഫീസിലെ ചില അഡീഷണല്‍ സെക്രട്ടറിമാര്‍ക്കും സ്വര്‍ണക്കടത്തില്‍ പങ്കുണ്ട്. ഇതേക്കുറിച്ചെല്ലാം കൃത്യമായ അന്വേഷണം നടക്കണമെങ്കില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

സ്വര്‍ണക്കടത്തിന് ഇടനിലക്കാരനായി നിന്നത് ശിവശങ്കറും സ്വപ്‌നയുമാണ്. മുഖ്യമന്ത്രി വിദേശത്ത് പോവുന്നതിന് മുന്നേ സ്വപ്‌നയും ശിവശങ്കറും വിദേശത്ത് പോയി.

പല വ്യവസായ പ്രമുഖരുമായും ഇവര്‍ സംസാരിച്ചിട്ടുണ്ട്. പല സന്നദ്ധ സംഘടനകളുടേയും പേര് പറഞ്ഞ് കേരളത്തിലേക്ക് പണം വന്നിട്ടുണ്ട്. ഇതിന്റെയെല്ലാം ആസൂത്രണം നടത്തിയത് ശിവശങ്കര്‍ മാത്രമാണ് എന്ന് കരുതാന്‍ കഴിയില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

k surendran response
Advertisment