Advertisment

കല കുവൈറ്റ് “സ്മാർട്ട്ഫോൺ മൈക്രോ ഫിലിം ഫെസ്റ്റിവൽ” നവംബർ 19, 20 തിയ്യതികളിൽ

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് കുവൈറ്റിലെ ചലച്ചിത്ര പ്രവർത്തകർക്ക് പ്രോത്സാഹനമാവുക എന്ന ലക്ഷ്യത്തോടെ "സ്മാർട്ട്ഫോൺ മൈക്രോ ഫിലിം ഫെസ്റ്റിവൽ” സംഘടിപ്പിക്കുന്നു.

കല കുവൈറ്റ് ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ നവംബർ 19,20 തിയ്യതികളിൽ ഓൺലൈനായാണ് പ്രദർശനം സംഘടിപ്പിക്കുന്നത്.

പൂർണ്ണമായും കുവൈറ്റിൽ നിർമ്മിച്ച, 3 മിനിറ്റ് വരെ ദൈർഘ്യമുള്ള, ഇന്ത്യൻ ഭാഷകളിൽ തയ്യാറാക്കിയ ചിത്രങ്ങളാണ് മത്സരത്തിന് പരിഗണിക്കുക.

മലയാളമല്ലാത്ത മറ്റ് ഭാഷകളിലുള്ള ചിത്രങ്ങള്‍ക്ക് ഇംഗ്ലീഷ് സബ്ടൈറ്റില്‍ നിര്‍ബന്ധമാണെന്ന് ഫിലിം സൊസൈറ്റി ഭാരവാഹികൾ അറിയിച്ചു.

മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഒക്ടോബർ 15ന് മുൻപായി www.kalakuwait.com എന്ന വെബ്‌സൈറ്റിൽ രെജിസ്റ്റർ ചെയ്യണം. തയ്യാറാക്കിയ ഫിലിം നവംബർ 12 ന് മുൻപ് സംഘാടക സമിതിക്ക് കൈമാറണം.

കൂടുതൽ വിവരങ്ങൾക്ക് 97341639, 55575492, 55805685, 96652512.

ഫഹാഹീൽ 6906 9560

അബുഹലീഫ 50825334

അബ്ബാസിയ 67626379

സാൽമിയ 6933 2460

എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

kala kuwait
Advertisment