Advertisment

അതിവേഗത്തില്‍ വന്ന് ഡിവൈഡറില്‍ ഇടിച്ച കാര്‍ ഉയര്‍ന്നുപൊങ്ങി ചെന്ന് നിന്നത് അടുത്തുള്ള കെട്ടിടത്തിന്‍റെ രണ്ടാം നിലയില്‍. കെട്ടിടത്തില്‍ തീ പടര്‍ന്നു. എന്നിട്ടും കാറിലെ യാത്രക്കാര്‍ സുരക്ഷിതരായി പുറത്തിറങ്ങി

New Update

publive-image

Advertisment

കാലിഫോര്‍ണിയ: റോഡില്‍ കൂടി പോയ കാര്‍ ഇടിച്ചു കയറിയത് അടുത്തുള്ള കെട്ടിടത്തിന്‍റെ രണ്ടാം നിലയില്‍. ആരെയും ഞെട്ടിക്കുന്ന  വാഹനാപകട൦ ഉണ്ടായത് കാലിഫോര്‍ണിയയിലാണ് .

കഴിഞ്ഞ ദിവസം റോഡിലൂടെ പോകുകയായിരുന്നു കാര്‍ കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക് ഇടിച്ചുകയറിയിരിക്കുന്നു. ഒടുവില്‍ പോലീസിന്റെ വിശദീകണം വന്നപ്പോഴാണ് രണ്ടാം നിലയില്‍ വാഹനം എത്തിയതിന്റെ കാരണം കാഴ്ചകാര്‍ക്ക് മനസിലായത്.

publive-image

അമിത വേഗത്തില്‍ ഓടിയിരുന്ന കാര്‍ നീയന്ത്രണം നഷ്ടപ്പെട്ട്‌ റോഡിന്റെ മധ്യത്തില്‍ സ്ഥാപിച്ചിരുന്ന ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ ഉയര്‍ന്ന് രണ്ടാം നിലയില്‍ ഇടിച്ചുകയറുകയായിരുന്നത്രെ .

അപകടമുണ്ടായ സമയത്ത് കാര്‍ തെറ്റായദിശയിലുമായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ നിലം തൊടാതെ പറന്നുകയറുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന്‌ കെട്ടിടത്തില്‍ തീപിടിത്തവുമുണ്ടായി. യാത്രക്കാര്‍ രണ്ടുപേരും നിസ്സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടതും അത്ഭുതമായി.

us news trump
Advertisment