Advertisment

ഡല്‍ഹിയില്‍ കമലഹാസന്‍- രാഹുല്‍ കൂടിക്കാഴ്‌ച ; പിന്നിൽ ?

New Update

Image result for rahul gandhi kamal haasan

Advertisment

ന്യൂഡല്‍ഹി: മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമലഹാസന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയിലെ രാഹുലിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. സൗഹൃദപരമായ സന്ദര്‍ശനം മാത്രമായിരുന്നെന്ന് മത്സരശേഷം കമലഹാസന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

അര മണിക്കൂര്‍ നീണ്ടു നിന്ന കൂടിക്കാഴ്ചയില്‍ തമിഴ്നാട്ടിലെ സ്ഥിതിഗതികളെ കുറിച്ചും രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ചും സംസാരിച്ചെന്നാണ് വിവരം. കമലഹാസനുമായി സൗഹൃദപരമായ കൂടിക്കാഴ്‌ച മാത്രമായിരുന്നെന്ന് രാഹുല്‍ ഗാന്ധിയും ട്വിറ്ററില്‍ കുറിച്ചു. രണ്ട് പാര്‍ട്ടികളെയും സംബന്ധിക്കുന്ന നിരവധി കാര്യങ്ങള്‍ തങ്ങള്‍ ചര്‍ച്ച ചെയ്‌തുവെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ പാര്‍ട്ടിയുമായി തമിഴ്നാട് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ കമലഹാസന്റെ രാഹുല്‍ ഗാന്ധിയുമായുള്ള ചര്‍ച്ച പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുകയാണ്.

Advertisment