Advertisment

കമല്‍ അഭിനയം നിര്‍ത്തിയിട്ടില്ല, അങ്ങനെ പറഞ്ഞിട്ടുമില്ല, കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത് 3 സിനിമകളില്‍

New Update

publive-image

Advertisment

ചെന്നൈ : അഭിനയം നിര്‍ത്തുന്നുവന്ന വാര്‍ത്തകള്‍ നിക്ഷേധിച്ച് നടന്‍ കമല്‍ ഹാസന്‍ രംഗത്ത്. കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന പ്രചാരണങ്ങള്‍ നിക്ഷേധിച്ചാണ് കമല്‍ രംഗത്ത് വന്നിരിക്കുന്നത്.

അഭിനയം നിര്‍ത്തുമെന്ന് പറഞ്ഞിട്ടില്ല . അക്കാര്യം രാഷ്ട്രീയത്തില്‍ എന്ത് സംഭവിക്കുന്നു എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത് - ഇനി മുഴുവന്‍ സമയം തമിഴ് ജനതയെ സേവിക്കാന്‍ ചിലവഴിയ്ക്കും എന്ന് പറഞ്ഞതിനെ മാധ്യമങ്ങള്‍ തെറ്റായി ചിത്രീകരിച്ചതാണ് പ്രചരണങ്ങള്‍ക്ക് കാരണമെന്നും കമല്‍ പറഞ്ഞു .

നിലവില്‍ മൂന്ന്‍ സിനിമകള്‍ക്ക് കമല്‍ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട് . അവ  ഇപ്പോഴും നിലനില്‍ക്കുകയാണ് . രാഷ്ട്രീയത്തിലെ തിരക്ക് പരിഗണിച്ചാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക . വിശ്വരൂപം 2, സബാഷ് നായിഡു എന്നീ കമല്‍ ചിത്രങ്ങളാണ്‌ ഉടന്‍ പുറത്തുവരാനുള്ളത്. കമലിന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നായ ഇന്ത്യന്റെ രണ്ടാം ഭാഗം പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും പുരോഗമിക്കുകയാണ്. കമലിന്റെ സ്വപ്ന പദ്ധതികളില്‍ ഒന്നാണ് ഇന്ത്യന്റെ രണ്ടാം ഭാഗം.

അതേസമയം രാഷ്ട്രീയത്തില്‍ താനൊരു പാര്‍ട്ട് ടൈം പ്രവര്‍ത്തകനായിരിക്കില്ലെന്നും കമല്‍ വ്യക്തമാക്കി . പ്രമുഖ മാധ്യമത്തിനു അനുവദിച്ച അഭിമുഖത്തിലായിരുന്നു കമല്‍ നിലപാട് വ്യക്തമാക്കിയത് .

കമല്‍ സിനിമാഭിനയം നിര്‍ത്തുന്നു എന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാത്ത ചുരുക്കം മാധ്യമങ്ങളില്‍ ഒന്നാണ് സത്യം ഓണ്‍ലൈന്‍. വാര്‍ത്തയ്ക്ക് സ്ഥിരീകരണം ലഭിക്കാത്തതായിരുന്നു ഇത് വാര്‍ത്തയാക്കാതിരിക്കാന്‍ കാരണം.

kamal hassan rajani kanth
Advertisment