Advertisment

ഇന്ത്യയില്‍ കഞ്ചാവു കൃഷിക്ക് അനുമതി വ്യാപകമാക്കാനൊരുങ്ങുന്നു:കാരണം വെളിപ്പെടുത്തി മന്ത്രാലയം

New Update

ഡല്‍ഹി: ഇന്ത്യയില്‍ കഞ്ചാവു കൃഷിക്ക് അനുമതി വ്യാപകമാക്കാനൊരുങ്ങുന്നു ,കഞ്ചാവ് കൃഷിയ്ക്ക് പിന്നിലുള്ള കാരണം വെളിപ്പെടുത്തി മന്ത്രാലയം. 2017ല്‍ ഉത്തരാഖണ്ഡ് സര്‍ക്കാരാണ് ആദ്യമായി മരുന്നു നിര്‍മ്മാണത്തിനും അനുബന്ധ വ്യവസായങ്ങള്‍ക്കുമായി കഞ്ചാവ് കൃഷിക്ക് അനുമതി നല്‍കിയത്.

Advertisment

publive-image

ഇതിന്റെ ചുവടുപിടിച്ചാണ് പുതിയ നീക്കം. നേരത്തെ മധ്യപ്രദേശ് സര്‍ക്കാര്‍ കഞ്ചാവ് കൃഷി നിയമാനുസൃതമാക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും എതിര്‍പ്പിനെ തുടര്‍ന്നു തീരുമാനം പിന്‍വലിക്കുകയായിരുന്നു. ഇപ്പോള്‍ ഈ തീരുമാനം മേഘാലയ സര്‍ക്കാരിന്റെ പരിഗണനയിലാണ്. കൃഷി നിയമവിധേയമായി അനുവദിക്കുന്നതിന് സര്‍ക്കാര്‍ ഏതാണ്ട് അനുകൂല നിലപാട് സ്വീകരിച്ചു കഴിഞ്ഞു.

നിയമാനുസൃതമായ അനുമതിയോടെ കഞ്ചാവ് കൃഷിക്ക് അനുവാദം ലഭിച്ചാല്‍ കര്‍ശനമായ നിയന്ത്രണത്തോടെയാകും കൃഷി നടത്താനാകുക. മരുന്നു നിര്‍മ്മാണത്തിനായി ഉപയോഗിക്കാന്‍ വലിയ തുക ലൈസന്‍സോടെയാണ് അനുവാദം നല്‍കുന്നത്. സംസ്ഥാനത്ത് ഒരു കമ്ബനിക്ക് മാത്രമാണ് അനുവാദം നല്‍കുക.

മരുന്ന് നിര്‍മ്മാണത്തിനും അനുബന്ധ വ്യവസായങ്ങള്‍ക്കുമല്ലാതെ മറ്റു വിനോദ ആവശ്യങ്ങള്‍ക്ക് കഞ്ചാവ് നല്‍കരുതന്നു കര്‍ശന നിബന്ധനയുണ്ട്.

അതേസമയം കൂടുതല്‍ സംസ്ഥാനങ്ങള്‍ ഇത്തരത്തില്‍ കഞ്ചാവ് വളര്‍ത്തല്‍ പദ്ധതിക്ക് അംഗീകാരം നല്‍കിയാല്‍ അതു കഞ്ചാവു ഉപയോഗത്തിനു കാരണമാകുമെന്ന ആശങ്കയും ഉയര്‍ത്തുന്നുണ്ട്.

kanjavu siezed
Advertisment