Advertisment

സേവ് കണ്ണൂർ എയർപോർട്ട്: ജനകീയ കൂട്ടായ്മ രൂപീകരിച്ചു

author-image
Gaana
New Update

publive-image

Advertisment

മനാമ: കേരളത്തിലെ നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളവും ഉത്തര മലബാറിൻ്റെ വികസനത്തിനും യാത്രാ ക്ലേശത്തിനും പരിഹാരവുമായ കണ്ണൂർ വിമാനത്താവളത്തോടുള്ള അവഗണന അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക പ്രവർത്തകർ ഒത്ത് ചേർന്ന് സേവ് കണ്ണൂർ എയർപോർട്ട് കൂട്ടായ്മ രൂപീകരിച്ചു.

കണ്ണൂർ വിമാനത്താവളത്തിന്റെ പ്രവാസി സൗഹൃദ വിശാല വികസന താൽപര്യത്തിനായ് കക്ഷിരാഷ്ട്രീയങ്ങൾക്കതീതമായി കൂടുതൽ പ്രവാസികളെ ഉൾപ്പെടുത്തി ജനകീയ കൂട്ടായ്മ രൂപപ്പെടുത്താൻ ഫസലുൽ ഹഖ് കൺവീനറായ അഡ്ഹോക്ക് കമ്മിറ്റിയെ യോഗം ചുമതലപ്പെടുത്തി.

രാജീവ് വെള്ളിക്കോത്ത്, ബദറുദ്ദീൻ പൂവാർ, റഷീദ് മാഹി, രാമത്ത് ഹരിദാസ്, അൻവർ കണ്ണൂർ, മനോജ് വടകര, സിറാജ് പള്ളിക്കര, അജിത്ത് കുമാർ കണ്ണൂർ, രജീഷ് ഓഞ്ചിയം, സി എം മുഹമ്മദലി, ജയരാജ് വടകര, സജിത്ത് ഓഞ്ചിയം, സജു രാം, യൂനുസ് സലീം, മൊയ്തു കണ്ണൂർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

Advertisment