Advertisment

'പരിസ്ഥിതി ദുർബല നിർണ്ണയം' വനാതിർത്തിയിൽ അവസാനിപ്പിക്കുക - കർഷകസംരക്ഷണ സമിതി പ്രതിഷേധ സമരം നടത്തി

New Update

publive-image

Advertisment

പാലക്കാട്: കസ്തൂരി രംഗൻ റിപ്പോർട്ടിന്റെ അന്തിമ വിജ്ഞാപനം ഡിസംബർ 31നു മുമ്പായി ഇറക്കണം എന്ന് സുപ്രീംകോടതി നിർദേശം നൽകിയ സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കണമെന്നും കർഷകരുടെ ജീവനും കൃഷിക്കും സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് കർഷക സംരക്ഷണ സമിതി കരിമ്പ മൂന്നേക്കർ സെന്ററിൽപ്രതിഷേധ സദസ്സ്സംഘടിപ്പിച്ചു.

അപ്രഖ്യാപിത കുടിയിറക്ക് നിയമം പിൻവലിക്കുക, പരിസ്ഥിതി ലോല മേഖല (ESZ) വനാതിർത്തിയിൽ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളിലൂന്നി ആയിരുന്നു പ്രതിഷേധ സമരം.

വന സംരക്ഷണം എന്ന പേരിൽ ജനവാസ കേന്ദ്രങ്ങൾക്ക് ഭീഷണിയാകുന്ന, കൃഷിക്കും താമസത്തിനും അനുവദിക്കാത്ത കരിനിയമമാണ് കൃഷിക്കാർക്കുമേൽ അടിച്ചേൽപ്പിക്കുന്നതെന്നും കർഷകരുടെ ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടി ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ ഒന്നിച്ചു നിൽക്കാനും പ്രതിഷേധ സദസ്സിൽ സംസാരിച്ചവർ ആഹ്വാനം ചെയ്തു.

കർഷക ജനതക്കെതിരെയുള്ള ദ്രോഹനടപടികൾക്കെതിരെമൂന്നേക്കർ സെന്ററിലും കരിമ്പ, കല്ലടിക്കോട്, പൊന്നങ്കോട്, വാഴമ്പുറം, കാരാകുർശ്ശി തുടങ്ങി ജില്ലയിൽ നൂറിലധികം കേന്ദ്രങ്ങളിൽപ്രതിഷേധ യോഗംനടന്നു.

മൂന്നേക്കർ സെന്ററിലെ കർഷക സംരക്ഷണ പ്രതിഷേധ സദസ് ഫാ. ജോബിൻ മേലേമുറിയിൽഉദ്ഘാടനം ചെയ്തു. ഫാ.തോമസ് തടത്തിൽ മുഖ്യ പ്രഭാഷണം നടത്തി.

മേഖലാ വൈസ് പ്രസിഡൻ്റ് തങ്കച്ചൻ മാത്യൂസ് അധ്യക്ഷത വഹിച്ചു. രാധാകൃഷ്ണൻ തച്ചോടിയിൽ, ഷാജി കിനാകുടി, സാബു പടിഞ്ഞാറകത്ത്, ജോസ്കോ ചാക്കോ തുടങ്ങിയവർ പ്രസംഗിച്ചു.

palakkad news
Advertisment