Advertisment

മുഹമ്മദ് നബിയുടെ 'ഐസൊലേഷൻ' അധ്യാപനവും ശുചിത്വ ഉപദേശങ്ങളും ചർച്ചയായി; അമേരിക്കൻ ന്യൂസ് വീക്ക് റിപ്പോർട്ടിന് വ്യാപക പ്രതികരണം

New Update

publive-image

Advertisment

ജിദ്ദ: ലോകത്തെ നടുക്കുന്ന കൊറോണാ മഹാമാരിയെ ചെറുക്കാനുള്ള ഫലപ്രദമായ മാർഗമെന്ന നിലയിൽ "ഐസൊലേഷൻ" "ക്വാറൻറ്റയിൻ" എന്നിവ നിര്ദേശിക്കപ്പെടുമ്പോൾ, ആയിരത്തി നാനൂറു വർഷങ്ങൾക്ക് മുമ്പ് മുഹമ്മദ് നബി ഇത് സംബന്ധിച്ച നടത്തിയ ആഹ്വാനങ്ങളും പാഠങ്ങ ളും വിജ്ഞാന കുതുകികളുടെ ചർച്ചയ്ക്ക് വിഷയമാവുകയാണ്. അമേരിക്കയിലെ പ്രസി ദ്ധമായ ന്യൂസ് വീക്ക് മാർച്ച് 17 ന് പ്രസിദ്ധീകരിച്ച ഒരു ആർട്ടിക്കിൾ ആണ് അക്കാര്യത്തി ലുള്ള പുതിയ ചർച്ചകൾക്ക് വഴിയൊരുക്കിയത്. ഇക്കാര്യം സൗദിയിലെ അറബ് പ്രാദേശിക പത്രങ്ങൾ ഇന്നത്തെ പശ്ചാത്തലത്തിൽ വളരെ പ്രാധാന്യത്തോടെ പുനഃപ്രസിദ്ധീകരിക്കുകയുമുണ്ടായി.

പകർച്ചവ്യാധികൾ തടയുന്നതിന് മുഹമ്മദ് നബി നിർദേശിച്ച "ക്വാറൻറ്റയിൻ" പ്രാക്ടീസിങ് അത്തരത്തിലുള്ള ആദ്യത്തെ അധ്യാപനമാണെന്ന് ലേഖകൻ ക്രെയ്ഗ് കോൺസിഡിൻ ചൂണ്ടികാണിക്കുന്നു. അതുപോലെ, ശുചിത്വം, കൈകളും മുഖവും കഴുകാനുള്ള നിർദേശങ്ങൾ തുടങ്ങിയവയെല്ലാം പ്രവാചകാധ്യാപനങ്ങളുടെ മാഹാത്മ്യവും അവയുടെ സാർവ്വ കാലിക പ്രസക്തിയും വിളിച്ചോതുന്നതായും ലേഖനം വിവക്ഷിക്കുന്നു. കൊറോണാ ഭീഷണിയുടെ പശ്ചാത്തലത്തിൽ പുറത്തിറങ്ങാതെ വീട്ടിൽ തന്നെ കഴിയാനുള്ള നിർദേശങ്ങളുടെ ഉപജ്ഞാതാവ് മുഹമ്മദ് നബിയാണെന്നാണ് വിലയിരുത്തൽ.

"മഹാമാരി തടയാൻ പ്രാർത്ഥന മാത്രം മതിയോ?" എന്ന തലവാചകത്തിലുള്ള ന്യൂസ് വീക്കിലെ ലേഖനം, മനുഷ്യൻ ചെയ്യേണ്ടുന്ന മുൻകരുതലുകളും ജാഗ്രതയും ആണ് പ്രാർത്ഥനയ്ക്കും മുമ്പായി വേണ്ടതെന്ന് ചൂണ്ടികാണിക്കുന്നു. മുഹമ്മദ് നബിയുടെ അധ്യാപനങ്ങൾ ഇതാണ് ചൂണ്ടികാണിക്കുന്നതെന്ന് ഓർമിപ്പിക്കുന്ന ലേഖകൻ "ഒട്ടകത്തെ കെട്ടിയിട്ട ശേഷമായിരിക്കണം നിങ്ങൾ ദൈവത്തിൽ ഭരമേല്പിക്കേണ്ടത്" എന്ന മുഹമ്മദ് നബിയുടെ പ്രസിദ്ധമായ വാചകം ഉദ്ധരിക്കുന്നുമുണ്ട്. ഡോക്ടർ ആന്റണി ഫ്യൂച്ചിയെപ്പോലുള്ള ഇമ്മ്യൂണോളജിസ്റ്റുകളും സഞ്ജി ഗുപ്തയെപ്പോലുള്ള മെഡിക്കൽ കറസ്‌പോണ്ടന്റുമാരും പറയുന്നത് വ്യക്തിഗത ശുചിത്വവും ഐസൊലേഷനുമാണ് കോവിഡ് 19 പോലുള്ള മഹാമാരിയെ കീഴ്‌പ്പെടുത്താനുള്ള ഏറ്റവും ഉചിതമായ മാർഗം എന്നാണ്.

publive-image

കോവിഡ് വിഷയത്തിൽ സി എൻ എൻ അറബി ചാനൽ ഇയ്യിടെ പ്രക്ഷേപണം ചെയ്ത റിപ്പോ ർട്ടും ലേഖകൻ ചൂണ്ടിക്കാട്ടുന്നു. "പകർച്ച വ്യാധി ഉണ്ടാകുമ്പോൾ അത് തടയാൻ വ്യക്തിഗത ശുചിത്വവും ക്വാറണ്ടൈനും നിർദേശിച്ച ഒരാളെ അറിയാമോ" എന്ന് ചോദിച്ചു കൊണ്ട് ചാനൽ അവതാരകൻ പറയുന്നു, അത് മുഹമ്മദ് നബിയാണെന്ന്. "1300 വർഷങ്ങൾക്ക് മുമ്പ്, മാരകമായ പകർച്ച വ്യാധിയിൽ വിദഗ്ദനല്ലായിരുന്ന മുഹമ്മദ് നബി പറഞ്ഞു: നിങ്ങൾ ഒരു പ്രദേശത്തു പകർച്ച വ്യാധി ഉണ്ടായതായി അറിഞ്ഞാൽ, അവിടേയ്ക്കു പോകരുത്, നിങ്ങൾ ഉള്ള സ്ഥലത്ത് അതുണ്ടായാൽ നിങ്ങൾ അവിടെ നിന്ന് പുറത്തു പോവുകയും ചെയ്യരുത്". ആധുനിക ക്വാറണ്ട യ്ൻ കൺസപ്റ്റ് ആണ് നബിയുടെ പ്രസ്തുത അധ്യാപനം. "പകർച്ച വ്യാധി ബാധിച്ചവരെ അതിട്ടിട്ടില്ലാത്തവരിൽ നിന്ന് അകറ്റി നിർത്തണം" എന്ന നബിവചനവും ന്യൂസ് വീക് ലേഖനം ഉദ്ധരിക്കുന്നു.

രോഗമേറ്റവനും ആരോഗ്യവാനും തമ്മിൽ അകലം പാലിക്കേണ്ടതിന്റെ അനിവാര്യതയോടൊപ്പം വ്യക്തിഗത ശുചിത്വത്തിന്റെ പ്രാധാന്യവും മുഹമ്മദ് നബി പഠിപ്പിച്ചിട്ടുണ്ട്. "ശുചിത്വം വിശ്വാസ ത്തിന്റെ ഭാഗമാണ്" എന്ന അദ്ദേഹത്തിന്റെ വാചകം ലേഖകൻ ഉദ്ധരിച്ചു. "ഉണർന്നാൽ നീ ആദ്യം കൈ രണ്ടും കഴുകണം, കാരണം ഉറക്കത്തിൽ അവ എവിടെയായിരുന്നു എന്ന് നിനക്ക് അറിയില്ല" , "ആഹാരം കഴിക്കുന്നതിന്റെ മുമ്പും പിമ്പും കൈ രണ്ടും കഴുകുന്നതിലാണ് ആഹരിക്കുന്നതിലെ ധന്യത" തുടങ്ങിയ പ്രവാചക ഉപദേശങ്ങളും ന്യൂസ് വീക് ലേഖനം ഉൾക്കൊള്ളുന്നു.

ന്യൂസ് വീക് ലേഖനം സോഷ്യൽ മീഡിയകളിൽ വ്യാപകമായ ചർച്ച ചെയ്യപ്പെടുന്നതാണ് സി എൻ എൻ അവതാരകൻ പറഞ്ഞു. യു എ ഇ ഉപപ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് സൈഫ് സായിദ് ആലുനഹ്യാൻ ഉൾപ്പെടയുള്ളവർ ഇതിൽ പ്രതികരിക്കുകയും ഒരു പകർച്ച വ്യാധി വിദഗ്ദനല്ലാത്ത മുഹമ്മദ് നബി ആയിരത്തി നാനൂറു കൊല്ലങ്ങൾക്ക് മുമ്പ് നടത്തിയ ആഹ്വാനങ്ങൾ കൊറോണയുടെ പശ്ചാത്തലത്തിൽ ഇന്നും പ്രസ്കതമാവുന്നത് ചൂണ്ടിക്കാണിക്കു കയും ചെയ്തതായും അവതാരകൻ ചൂണ്ടിക്കാട്ടി.

2 Attachments

bollywood actor corona
Advertisment