Advertisment

കെഫാക് -യൂനിമണി സോക്കർ ലീഗ് പോരാട്ടങ്ങള്‍ ആവേശകരമാകുന്നു

New Update

മിശ്രിഫ് : കെഫാക്-യൂനിമണി സീസൺ 7 ലെ ഗ്രൂപ്പ് ബി യിലെ സോക്കർ ലീഗ് മത്സരങ്ങളിൽ ഫഹാഹീൽ ബ്രദേർസ്‌, ചാമ്പ്യൻസ് എഫ് സി ടീമുകൾക്ക് വിജയം. ആദ്യ മത്സരത്തിൽ ഫഹഹീൽ ബ്രദേർസിന്‍റെ ഷാഫി മലയിൽ നേടിയ ഒരു ഗോളിന് കുവൈത്ത് കേരളാ സ്റ്റാർസിനെ പരാജയപ്പെടുത്തി.രണ്ടാം മത്സരത്തിൽ ചാമ്പ്യൻസ് എഫ് സിയും, മലപ്പുറം ബ്രദേർസും നടന്ന മത്സരത്തിൽ ചാമ്പ്യൻസ് എഫ് സി താരം കിഷോർ നേടിയ ഏകപക്ഷീയമായ ഒരു ഗോളിന് മലപ്പുറം ബ്രദേർസിനെ പരാജയപ്പെടുത്തി.

Advertisment

publive-image

തുടര്‍ന്ന് നടന്ന മത്സരത്തിൽ സിൽവർ സ്റ്റാർ എഫ് സിയും ട്രിവാൻഡ്രം സ്‌ട്രൈക്കേഴ്‌സ് എഫ് സിയും തമ്മിൽ നടന്ന മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു. അവസാന മത്സരത്തിൽ യങ് ഷൂട്ടേർസ് അബ്ബാസിയയും, സി എഫ് സി സാൽമിയായും രണ്ടു ഗോൾ വീതമടിച്ചു സമനിലയിൽ പിരിഞ്ഞു. യംഗ് ഷൂട്ടേർസ് അബ്ബാസിയക്കു വേണ്ടി അനസും, ഐവി യും ഗോളുകൾ നേടിയപ്പോൾ,സി എഫ് സി സാൽമിയാക്കു വേണ്ടി ജോബിയും , ജമാലുദ്ധീനും ഗോളുകൾ നേടി.

മാസ്റ്റേഴ്സ് ലീഗിൽ ഫഹാഹീൽ ബ്രദേർസും, ബ്രദേർസ് കേരളയും തമ്മിൽ നടന്ന മത്സരം ഒരു ഗോളുകൾ വീതമടിച്ചു സമനിലയിൽ അവസാനിച്ചു.രണ്ടാം മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് സ്പാർക്സ് എഫ് സി , മാക് കുവൈറ്റിനെ പരാജയപ്പെടുത്തി .മറ്റൊരു മത്സരത്തിൽ സി എഫ് സി സാൽമിയായും, സിയസ്കോ എഫ് സി യും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. ട്രിവാൻഡ്രം സ്‌ട്രൈക്കേഴ്‌സ് എഫ് സി യും, യാങ് ഷൂട്ടേർസ് അബ്ബാസിയയുമായി നടന്ന അവസാന മത്സരവും ഗോൾ രഹിത സമലനിലയിൽ അവസാനിച്ചു.

സോക്കർ ലീഗ് മത്സരങ്ങളിൽ മാൻ ഓഫ് ദി മാച്ചായി ശഫാഫ് (ഫഹാഹീൽ ബ്രദേർസ്‌) ഡിനിൻ (ചാമ്പ്യൻസ് എഫ് സി) രാകേഷ് (സിൽവർ സ്റ്റാർ എഫ് സി) ജമാലുദ്ധീൻ (സി എഫ് സി സാൽമിയ) മാസ്റ്റേഴ്സ് ലീഗിൽ അപ്പു കുട്ടൻ (ഫഹാഹീൽ ബ്രദേർസ്‌) പ്രകാശൻ (സ്പാർക്സ് എഫ് സി )ഉണ്ണികൃഷ്ണൻ (സിയസ്കോ) ബൈജു (ട്രിവാൻഡ്രം സ്‌ട്രൈക്കേഴ്‌സ് എഫ് സി)എന്നിവരെയും തിരഞ്ഞെടുത്തു .

അടുത്ത വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിമുതൽ ഗ്രൂപ്പ് എ യിലെ മാസ്റ്റർഴ്സ് ലീഗ്,സോക്കർ ലീഗ് മത്സരങ്ങൾ മിശ്രിഫ് പബ്ലിക് അതോറിറ്റി ഫോർ യൂത്ത് ആൻഡ് സ്പോര്ട്സ് ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

kuwait
Advertisment