Advertisment

കാശ്മീരിനെ നശിപ്പിച്ച ശേഷം ബി ജെ പി പിന്തുണ പിന്‍വലിച്ചിരിക്കുന്നുവെന്ന് കെജ്‌രിവാള്‍; പി ഡി പി-ബി ജെ പി സഖ്യം ഹിമാലയന്‍ മണ്ടത്തരമായിരുന്നെന്ന് ഗുലാം നബി ആസാദ്​

New Update

ജമ്മുകാശ്മീരില്‍ പി.ഡി.പിയുമായുള്ള സഖ്യത്തില്‍ നിന്നും ബി.ജെ.പി പിന്മാറിയതിനെ പരിഹസിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കാശ്മീരിനെ എല്ലാ വിധത്തിലും നശിപ്പിച്ച ശേഷം ബി.ജെ.പി പിന്തുണ പിന്‍വലിച്ചിരിക്കുന്നു എന്നായിരുന്നു കെജ്‌രിവാളിന്റെ പ്രതികരണം.

Advertisment

publive-image

നോട്ട് നിരോധനം കാശ്മീരിലെ തീവ്രവാദം ഇല്ലാതാക്കുമെന്നാണ് ബി.ജെ.പി അവകാശപ്പെട്ടിരുന്നത്. എന്നിട്ടെന്ത് സംഭവിച്ചെന്നും കെജ്‌രിവാള്‍ ട്വിറ്ററില്‍ ചോദിച്ചു.അതേസമയം ജമ്മുകശ്മീരില്‍ പിഡിപിയുമായി സഖ്യം ചേരുന്ന കാര്യം കോണ്‍ഗ്രസിന്റെ ആലോചനയില്‍ ഇല്ലെന്ന് മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്. പ്രാദേശിക പാര്‍ട്ടിയായ പി.ഡി.പിയുമായി ചേര്‍ന്ന്​ ജമ്മു കശ്​മീരില്‍ സര്‍ക്കാറുണ്ടാക്കുന്നത്​ ബി.ജെ.പി കാണിക്കുന്ന ഹിമാലയന്‍ മണ്ടത്തരമാണെന്ന​ ത​​ന്റെ വാദം ശരിയാണെന്ന് ഇപ്പോള്‍​ തെളിഞ്ഞതായി കോണ്‍ഗ്രസ്​ നേതാവ്​ ഗുലാം നബി ആസാദ്​.

ബി.ജെ.പി ജമ്മു കശ്​മീരിനെ തകര്‍ത്തു.അവര്‍ അഴിമതിയില്‍ മൂടി നില്‍ക്കുകയാണ്​. ബി.​ജെ.പി ഇപ്പോള്‍ ഒഴിവു കഴിവു പറയുകയാണെന്നും കശ്​മീരിലെ ജനങ്ങളുടെ ദുരിതം​ അവസാനിക്കാന്‍ പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് ഉച്ചക്ക് ശേഷമാണ്​ കശ്​മീരില്‍ പി.ഡി​.പി സര്‍ക്കാറിനുള്ള പിന്തുണ ബി.ജെ.പി പിന്‍വലിച്ചത്​. കശ്​മീരില്‍ ഭീകരവാദവും അക്രമവും വര്‍ധിക്കുന്നതായും പൗര​​ന്റെ മൗലികാവകാശം അപകടത്തിലാണെന്നും ആരോപിച്ചാണ് ബി.ജെ.പി. പി.ഡി.പിയുമായുള്ള​ സഖ്യം അവസാനിപ്പിച്ചത്

Advertisment