Advertisment

ഡല്‍ഹി സര്‍വകാലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷീന്‍ ഉപയോഗിച്ചതിനെതിരെ കെജ്രിവാള്‍

New Update

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്‍ ഉപയോഗിച്ചതിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രംഗത്ത്. എവിടെ നിന്നാണ് സ്വകാര്യ വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ വോട്ടിംഗ് മെഷീന്‍ ലഭിക്കുകയെന്നും ഇത്തരത്തില്‍ വോട്ടിംഗ് മെഷീനുകള്‍ നിര്‍മിക്കാന്‍ പാടില്ല എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം ഉള്ളതല്ലേയെന്നും അദ്ദേഹം ചോദിച്ചു.

Advertisment

publive-image

തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതിയില്ലാതെ ഇത്തരത്തില്‍ വോട്ടിംഗ് മെഷീനുകള്‍ കൈവശം വയ്ക്കുന്നവര്‍ കുറ്റക്കാരാണെന്നും കെജ്രിവാള്‍ പറഞ്ഞു. വ്യാഴാഴ്ച സര്‍വകലാശാലാ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച ഇവിഎം മെഷീനുകള്‍ തങ്ങള്‍ നല്‍കിയതല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസാണ് ഇക്കാര്യം വ്യക്തമാക്കിയത്. സര്‍വകലാശാല അധികൃതര്‍ സ്വകാര്യമായി സമ്പാദിച്ചതാവും ഇവിഎം മെഷീനുകളെന്നും ഇവിഎമ്മുകള്‍ നല്‍കിയിട്ടില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ടെന്നുമായിരുന്നു മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷന്‍ വ്യാഴാഴ്ച പറഞ്ഞിരുന്നത്.

സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ വ്യാജ വോട്ടിംഗ് മെഷീനുകള്‍ ഉപ!യോഗിച്ചെന്നാരോപിച്ച് വിവാദം ഉണ്ടായതോടെയായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം നല്‍കിയത്. വിവാദം പൊട്ടിപ്പുറപ്പെട്ടതോടെ വോട്ടെണ്ണല്‍ ഒരുമണിക്കൂറോളം തടസപ്പെട്ടിരുന്നു. പിന്നീട് പ്രശ്‌നം പരിഹരിക്കപ്പെട്ട ശേഷമാണ് വോട്ടെണ്ണല്‍ പുനഃരാരംഭിച്ചത്.

Advertisment