Advertisment

എസ്എഫ്ഐയുടെ തീപ്പൊരി പ്രാസംഗികനും ചെന്നിത്തലയുടെ മുന്‍ സഹയാത്രികനുമായിരുന്ന പ്രമോദ് നാരായണന്‍ കേരളാ കോണ്‍ഗ്രസ് ജനറല്‍സെക്രട്ടറി. മാണി ഗ്രൂപ്പിന് പുതിയ ഭാരവാഹികള്‍. ജംബോ ഭാരവാഹി കമ്മിറ്റികള്‍ പകുതിയായി ചുരുക്കി

New Update

publive-image

Advertisment

കോട്ടയം: ജംബോ ലിസ്റ്റ് പകുതിയില്‍ താഴെയാക്കി കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മിറ്റി ഭാരവാഹികളുടെ ലിസ്റ്റ് പുറത്തിറക്കി . ഇന്ന് കോട്ടയത്ത് മാമ്മന്‍ മാപ്പിളഹാളിലായിരുന്നു ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് .

ചെയര്‍മാന്‍ മുതല്‍ ട്രഷര്‍ വരെയുള്ള ഭാരവാഹി ലിസ്റ്റില്‍ മാറ്റമില്ല . അതേസമയം 111 അംഗ സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റിയിലും 29 അംഗ സംസ്ഥാന ഹൈപ്പവര്‍ കമ്മിറ്റിയിലും നേരിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. 70 അംഗങ്ങള്‍ ഉണ്ടായിരുന്ന ജനറല്‍സെക്രട്ടറിമാരുടെ എണ്ണം 25 ല്‍ ഒതുക്കി. ജോസ് കെ മാണി പാര്‍ട്ടിയുടെ ഏക വൈസ് ചെയര്‍മാനായി തുടരും . ഐക്യ കേരളാ കോണ്‍ഗ്രസില്‍ പി സി ജോര്‍ജ് വഹിച്ചിരുന്ന പദവിയാണിത്.

യുവ നേതാക്കളായ പ്രിന്‍സ് ലൂക്കോസും പ്രമോദ് നാരായണനും ഉഷാലയം കൃഷ്ണകുമാറും ജനറല്‍സെക്രട്ടറിമാരായതാണ് ഈ ലിസ്റ്റില്‍ ആകെയുള്ള പുതുമ.

ഇതില്‍ രമേശ്‌ ചെന്നിത്തല കെ പി സി സി അധ്യക്ഷനായിരുന്നപ്പോള്‍ അദ്ദേഹത്തിന്‍റെ സഹയാത്രികനായിരുന്ന പ്രമോദ് നാരായണന്‍റെ സാന്നിധ്യമാണ് ഏറ്റവും ശ്രദ്ധേയം.

publive-image

ആഭ്യന്തര മന്ത്രിയായിരിക്കെ പേഴ്സണല്‍ സ്റ്റാഫില്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് മാറി കോണ്‍ഗ്രസുമായി അകലുകയായിരുന്നു . എസ് എഫ് ഐയില്‍ നിന്നും കോണ്‍ഗ്രസിലെത്തിയ പ്രമോദ് നാരായണന്‍ എസ് എഫ് ഐ യുടെ മുന്‍ സംസ്ഥാന ജോയിന്‍റ് സെക്രട്ടറിയും കേരളാ യൂണിവേഴ്സിറ്റി യൂണിയന്‍ ജനറല്‍സെക്രട്ടറിയുമായിരുന്നു.

25 വയസിനു മുന്‍പ് സിപിഎമ്മിന്റെ ബാനറില്‍ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. അതിനു ശേഷമായിരുന്നു കോണ്‍ഗ്രസിലെത്തിയത്.

publive-image

എന്നാല്‍ സിപിഎമ്മില്‍ നിന്നും വന്നവര്‍ക്ക് കോണ്‍ഗ്രസില്‍ അംഗീകാരം കിട്ടാതെ വന്നതോടെ ഇവര്‍ കൂട്ടത്തോടെ കോണ്‍ഗ്രസിനെ ഉപേക്ഷിച്ച കൂട്ടത്തില്‍ പ്രമോദും സജീവ രാഷ്ട്രീയം ഉപേക്ഷിക്കുകയായിരുന്നു.

ഒരു കാലത്ത് സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും പ്രമുഖ രാഷ്ട്രീയപ്രഭാഷകനായിരുന്ന പ്രമോദ് വീണ്ടും കേരളാ കോണ്‍ഗ്രസില്‍ കൂടി സജീവമാകുകയാണ്.

പുതിയ ഭാരവാഹികള്‍

ചെയര്‍മാന്‍ - കെ.എം.മാണി

വര്‍ക്കിംഗ് ചെയര്‍മാന്‍ - പി.ജെ. ജോസഫ്

ഡപ്യൂട്ടി ചെയര്‍മാന്‍ - സി.എഫ്. തോമസ്

വൈസ് ചെയര്‍മാന്‍ - ജോസ് കെ.മാണി

ട്രഷറര്‍ - തോമസ് ജോസഫ്

publive-image

 29 അംഗ സംസ്ഥാന ഹൈപ്പവര്‍ കമ്മിറ്റി

കെ.എം.മാണി, പി.ജെ. ജോസഫ്, സി.എഫ്. തോമസ്, ജോസ് കെ.മാണി, ജോയി ഏബ്രഹാം, തോമസ് ജോസഫ്, മോന്‍സ് ജോസഫ്, റോഷി അഗസ്റ്റിന്‍, ഡോ. എന്‍. ജയരാജ്, ടി.യു.കുരുവിള, തോമസ് ഉണ്ണിയാടന്‍,

ജോസഫ് എം.പുതുശ്ശേരി, തോമസ് ചാഴികാടന്‍, ടി.കെ. ജോണ്‍, തോമസ് എം.മാത്തുണ്ണി, പി.കെ. സജീവ്, അറയ്ക്കല്‍ ബാലകൃഷ്ണപിള്ള, ജോണ്‍ കെ.മാത്യു, ബാബു ജോസഫ്, കെ.എ. ആന്റണി,

എം.എസ്. ജോസ്, വി.ടി. ജോസഫ്, ഇ.ജെ. ആഗസ്തി, ജേക്കബ്ബ് അബ്രഹാം, മാത്യു ജോര്‍ജ്ജ്, കുഞ്ഞുകോശി പോള്‍, ബേബി ഉഴുത്തുവാല്‍, സാജന്‍ ഫ്രാന്‍സീസ്, പി.സി. ചാണ്ടിമാസ്റ്റര്‍.

25 അംഗ  ജനറല്‍ സെക്രട്ടറിമാര്‍

ജോയ് ഏബ്രഹാം (ഓഫീസ് ചാര്‍ജ്ജ്), പി.ടി. ജോസ്, ചാക്കോ വര്‍ഗ്ഗീസ്, വി.വി. ജോഷി, എം.എം.ഫ്രാന്‍സീസ്, അലക്‌സ് കോഴിമല, കുളത്തൂര്‍ കുഞ്ഞുകൃഷ്ണപിള്ള, അഡ്വ. ജോസ് ജോസഫ്, ജെറ്റോ ജോസഫ്, ജോസ് ടോം, ജോബ് മൈക്കിള്‍, ചെറിയാന്‍ പോളച്ചിറയ്ക്കല്‍,

എലിസബത്ത് മാമമ്മന്‍ മത്തായി, വഴുതാനത്ത് ബാലചന്ദ്രന്‍, ജോയിസ് പുത്തന്‍പുര, കെ.എഫ്. വര്‍ഗ്ഗീസ്, ജോണ്‍ പൂതക്കുഴി, ജേക്കബ്ബ് തോമസ് അരികുപുറം, സ്റ്റീഫന്‍ ജോര്‍ജ്ജ്, ഏബ്രഹാം കലമണ്ണില്‍, എന്‍. പ്രമോദ്, പ്രിന്‍സ് ലൂക്കോസ്, മുഹമ്മദ് ഇക്ബാല്‍, സേവി കുരിശുവീട്ടില്‍, ഉഷാലയം ശിവരാജന്‍.

km mani jose k mani kerala congress
Advertisment