Advertisment

പ്രളയത്തില്‍ രാജ്യത്താകെ ജീവന്‍ നഷ്ടമായത് 1,400 ലേറെ പേര്‍ക്ക്. കേരളത്തില്‍ 54.11 ലക്ഷം പേരെ സാരമായി ബാധിച്ചു - മരണം 488 - കേന്ദ്ര റിപ്പോര്‍ട്ട് ഇങ്ങനെ

New Update

publive-image

Advertisment

ന്യൂഡൽഹി∙ പത്തു സംസ്ഥാനങ്ങളിലായി 1,400 ലേറെ പേര്‍ മഴയും വെള്ളപ്പൊക്കവും ഉരുൾപ്പൊട്ടലും മൂലം മരണപ്പെട്ടെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ട് . കേരളത്തിലെ 14 ജില്ലകളിലായി 54.11 ലക്ഷം പേരുടെ ജീവിതത്തെയാണ് കാലവർഷം സാരമായി ബാധിച്ചത്.

publive-image

publive-image

ഈ നൂറ്റാണ്ടിലെ ഏറ്റവും രൂക്ഷമായ പ്രതിസന്ധിയാണ് കേരളം നേരിടുന്നതെന്നും കേന്ദ്രം സമ്മതിക്കുന്നുണ്ട് . കേരളത്തില്‍ മരണ നിരക്ക് 488 ആണ് . പ്രളയം മൂലം വീടു നഷ്ടപ്പെട്ട 14.52 ലക്ഷം പേരാണ് വിവിധ ദുരിതാശ്വാസ ക്യാംപുകളിലായി കഴിയുന്നത്.

publive-image

57,024 ഹെക്ടർ കൃഷിഭൂമിക്കു നാശം സംഭവിച്ചു. ഉത്തർപ്രദേശിൽ 254 പേരും ബംഗാളിൽ 210 പേരും കർണാടകയിൽ 170 പേരും മഹാരാഷ്ട്രയിൽ 139 പേരും ഗുജറാത്തിൽ 52 പേരും അസമിൽ 50 പേരും ഉത്തരാഖണ്ഡിൽ 37 പേരും ഒഡീഷയിൽ 29 പേരും നാഗാലാൻഡിൽ 11 പേരുമാണ് മരിച്ചത്.

publive-image

 

പേരെയാണ് രാജ്യത്ത് ആകെ കാണാതായിട്ടുള്ളത്. ഇതിൽ 15 പേർ കേരളത്തിൽനിന്നാണ്; 14 പേർ ഉത്തരാഖണ്ഡിൽ നിന്നും. പത്തു സംസ്ഥാനങ്ങളിലായി മഴയുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ 386 പേർക്കു പരുക്കേറ്റു. ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ദേശീയ ദുരന്ത നിവാരണ കേന്ദ്രത്തിന്‍റെ കണക്കുകളാണിവ.

flood
Advertisment