Advertisment

ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റിന് ഡിജിപിയും ആഭ്യന്തര വകുപ്പും പച്ചക്കൊടി കാട്ടി

New Update

publive-image

Advertisment

തിരുവനന്തപുരം:  കന്യാസ്ത്രീയുടെ പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് അറസ്റ്റ് ചെയ്യുമെന്നുറപ്പായി. അറസ്റ്റിന് ഡി ജി പിയും ആഭ്യന്തര വകുപ്പും അനുമതി നല്‍കിയതായാണ് സൂചന. കന്യാസ്ത്രീ നല്‍കിയ രഹസ്യ മൊഴി തെളിവായി സ്വീകരിച്ച് അറസ്റ്റ് നടപ്പിലാക്കാനാണ് തീരുമാനം.

publive-image

കോടതിയില്‍ നിലനില്‍ക്കുന്നതോ ഇത്തരം കേസുകളില്‍ നിയമം അനുശാസിക്കുന്നതോ ആയ തെളിവുകള്‍ ഇപ്പോഴും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ലെങ്കിലും അറസ്റ്റിന് വേണ്ടി കന്യാസ്ത്രീകള്‍ നടത്തുന്ന സമരവു൦ മാധ്യമങ്ങളുടെ പിന്തുണയും ഫ്രാങ്കോയ്ക്കെതിരായ ജനവികാരവും കണക്കിലെടുത്തുള്ള രാഷ്ട്രീയ തീരുമാനമാണ് ഫ്രാങ്കോയുടെ കാര്യത്തില്‍ നടപ്പിലാക്കുന്നത്.

publive-image

രാവിലെ 11 മണിക്കാണ് ബിഷപ്പ് ഫ്രാങ്കോയെ മൂന്നാംഘട്ട ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരിക്കുന്നത്. ഇത് കേരളത്തില്‍ നടക്കുന്ന ബിഷപ്പിന്റെ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലാണ്.

publive-image

publive-image

Advertisment