Advertisment

ബിഷപ്പ് ഫ്രാങ്കോയുടെ കത്ത് വത്തിക്കാന്‍ എഴുതി വാങ്ങിയത്. അഗ്നിശുദ്ധി വരുത്തി മടങ്ങിവന്നാല്‍ പോലും ഫ്രാങ്കോയ്ക്ക് ഇനി ജലന്ധര്‍ ഉള്‍പ്പെടെ ഒരു രൂപതയുടെയും ചുമതലയുണ്ടാകില്ല. കത്തോലിക്കാ സഭയുടെ നിലപാടുകള്‍ കരുതലോടെ. ആലഞ്ചേരിയും ഫ്രാങ്കോയ്ക്കെതിര്. പുകഞ്ഞകൊള്ളികള്‍ പുറത്തുതന്നെ നില്‍ക്കും

New Update

കൊച്ചി:  ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീയുടെ പരാതിയെ തുടര്‍ന്നുള്ള നിയമ നടപടികളില്‍ കത്തോലിക്കാ സഭയുടെ നിലപാട് കരുതലോടെ. കേസില്‍ കുറ്റവാളിയാണെങ്കില്‍ ഫ്രാങ്കോയെ സംരക്ഷിക്കില്ലെന്ന ഉറച്ച നിലപാടിലാണ് സഭ.

Advertisment

publive-image

മാത്രമല്ല, ആരോപണങ്ങളില്‍ നിന്നും സംശയാതീതനായി പുറത്ത് വരുന്നത് വരെ ഫ്രാങ്കോ മുളയ്ക്കളിനെ ബിഷപ്പിന്റെ ചുമതലകളില്‍ നിന്നും ഒഴിവാക്കി നിര്‍ത്താനാണ് ആലോചന. എന്നാല്‍ സഭ ബിഷപ്പിനെതിരെ നടപടി സ്വീകരിച്ചു എന്ന ആരോപണം ഉയരാതിരിക്കാന്‍ ബിഷപ്പിനോട് സ്വയം ചുമതല ഒഴിഞ്ഞു കത്ത് നല്‍കാന്‍ ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി മുഖേന ആവശ്യപ്പെടുകയായിരുന്നു.

publive-image

കേസിന്റെ ആവശ്യത്തിനായി കേരളത്തിലേക്ക് പോകുന്നതിനായി ചുമതലകളില്‍ നിന്നും മാറി നില്‍ക്കാന്‍ അനുവദിക്കണമെന്നാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ കത്തെങ്കിലും ഇനി അറസ്റ്റ് ഉണ്ടാകാതെ തിരികെ വന്നാലും ഫ്രാങ്കോയെ ഉടന്‍ രൂപത ഭരണം തിരികെ ഏല്പ്പിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.വൈദികരോ ബിഷപ്പോ ഇടപെടുന്ന ലൈംഗിക വിവാദ കേസുകളില്‍ കടുത്ത നിലപാട് ഉള്ളയാളാണ് പോപ്പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ.

മാത്രമല്ല, ആരോപണങ്ങളില്‍ നിന്നും ബിഷപ്പ് ഫ്രാങ്കോ അഗ്നിശുദ്ധി വരുത്തി മടങ്ങി വന്നാല്‍ പോലും അദ്ദേഹത്തിന് ജലന്ധര്‍ രൂപതയുടെ ചുമതല മടക്കി നല്‍കില്ലെന്നാണ് റിപ്പോര്‍ട്ട്. ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ നടപടി സ്വീകരിക്കേണ്ടത് ലത്തീന്‍ സഭാ നേതൃത്വവും വത്തിക്കാനുമാണ്.

publive-image

അതേസമയം, ആരോപണങ്ങള്‍ തുടക്കം മുതല്‍ സീറോമലബാര്‍ സഭയ്ക്കും കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിക്കുമെതിരെ തിരിച്ചു വിടാനായിരുന്നു കന്യാസ്ത്രീകളും അങ്കമാലി - എറണാകുളം അതിരൂപതയിലെ വിമത വിഭാഗവും ശ്രമിച്ചത്. സഭയിലെ ഒരു സഹായ മെത്രാന്റെ മൗനാനുവാദവും സഹായങ്ങളും നിലവില്‍ നടക്കുന്ന സഭാ വിരുദ്ധ സമരങ്ങള്‍ക്ക് നിര്‍ലോഭം ലഭിക്കുന്നുണ്ട്.

publive-image

പക്ഷേ, ഇവര്‍ ലക്‌ഷ്യം വച്ചത് പോലെ സീറോ മലബാര്‍ സഭ പ്രശ്നത്തില്‍ ഏതെങ്കിലും തരത്തില്‍ ഇടപെടാന്‍ ശ്രമിച്ചിട്ടില്ല. മാത്രമല്ല, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പദവിയില്‍ തുടരാന്‍ അനുവദിക്കുന്നത് നല്ല പ്രവണതയായിരിക്കില്ല സൃഷ്ടിക്കുന്നത് എന്ന നിലപാടാണ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി വത്തിക്കാന് നല്‍കിയ റിപ്പോര്‍ട്ടെന്നാണ് സൂചന. സീറോമലബാര്‍ സഭയിലെ പൊതുവികാരവും ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരാണ്.

publive-image

അതേസമയം, ഫ്രാങ്കോയ്ക്കെതിരായ പരാതിയുടെ അടിസ്ഥാനത്തില്‍ ചില സഭാ വിരുദ്ധ അജണ്ടകള്‍ നടപ്പിലാക്കാനുള്ള സ്ഥിരം സഭാ വിരുദ്ധരുടെ നീക്കത്തെ കരുതലോടെയാണ് സഭാ നേതൃത്വം വിലയിരുത്തുന്നത്.

കുമ്പസാര രഹസ്യം വെളിപ്പെടുത്തണമെന്ന തലത്തിലേക്ക് വരെ കാര്യങ്ങള്‍ വഴുതിമാറി പോകുന്നുവെന്ന സാഹചര്യത്തെ ഗൌരവത്തോടെയാണ് സഭ കാണുന്നത്. ഇക്കാര്യത്തില്‍ പരിധി ലംഘനങ്ങള്‍ ഉണ്ടായാല്‍ പരസ്യ പ്രതികരണത്തിന് സഭ തയാറായേക്കും !!

jalandhar
Advertisment