Advertisment

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു: മേയ് 28ന് വോട്ടെടുപ്പ്, ഫലം 31ന്

author-image
admin
New Update

തിരുവനന്തപുരം∙ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പു തീയതി തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചു. മേയ് 28നാണു വോട്ടെടുപ്പ്. ഫലം മേയ് 31ന് അറിയാം. വിജ്ഞാപനം മേയ് മൂന്നിനു പുറത്തിറങ്ങും. മേയ് 10 ആണ് നാമനിർദേശപട്ടിക സമർപ്പിക്കേണ്ട അവസാന തീയതി.

publive-image

തിരഞ്ഞെടുപ്പു പ്രഖ്യാപനത്തോടെ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. ചെങ്ങന്നൂർ മണ്ഡലത്തിൽ മാത്രമാണിതു ബാധകമാകുക. ഉദ്ദേശിച്ച സ്ഥാനാർഥിക്കു തന്നെ വോട്ടു ചെയ്തെന്നു വോട്ടർക്ക് ഉറപ്പാക്കാൻ സാധിക്കുന്ന വിവിപാറ്റ് സംവിധാനത്തോടെയുള്ള വോട്ടിങ്ങാവും ചെങ്ങന്നൂരിൽ നടക്കുക.

chengannur byelection
Advertisment