Advertisment

"ഞങ്ങള്‍ നന്നായിക്കൊള്ളാ൦. ആദ്യം താന്‍ നന്നായിട്ട് വാ" - തുടങ്ങനാട് പള്ളിയില്‍ ധ്യാനിപ്പിക്കാന്‍ വന്ന എറണാകുളത്തെ വിമത വൈദികനായ ധ്യാന ഗുരുവിനെ വിശ്വാസികള്‍ തിരിച്ചയച്ചു. നാട്ടുകാര്‍ കൈകാര്യം ചെയ്തത് കര്‍ദ്ദിനാളിനെ കള്ളനെന്നു വിളിച്ച ഫാ. ജോസഫ് പാറേക്കാട്ടിലിനെ

New Update

പാലാ:  തുടങ്ങനാട് സെന്റ്‌ തോമസ്‌ ഫൊറോന പള്ളിയില്‍ വാര്‍ഷിക ധ്യാനത്തിന് വന്ന എറണാകുളം - അങ്കമാലി അതിരൂപതയിലെ വിമത വൈദികന്‍ ഫാ. ജോസഫ് പാറേക്കാട്ടിലിനെ വിശ്വാസികള്‍ തിരിച്ചയച്ചു.

Advertisment

"ഞങ്ങള്‍ നന്നായിക്കൊള്ളാ൦. ആദ്യം താന്‍ പോയി നന്നായിട്ട് വാ..." എന്ന് പറഞ്ഞു വിശ്വാസികള്‍ വൈദികനെ തടഞ്ഞുവച്ച് തിരിച്ചയക്കുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു സംഭവം.

publive-image

വാര്‍ഷിക ധ്യാനം തുടങ്ങിയിട്ടും നോട്ടീസില്‍ പേരുള്ള വൈദികനെ വിശ്വാസികള്‍ക്ക് മനസിലായിരുന്നില്ല. ഇതിനിടെയിലാണ് കര്‍ദ്ദിനാളിനെ കള്ളനെന്നും പട്ടിയെന്നും അഭിസംബോധന ചെയ്തുകൊണ്ടുള്ള ഫാ. പാറേക്കാട്ടിലിന്‍റെ ശബ്ദരേഖ പുറത്തിറങ്ങുന്നത്. ഇതറിഞ്ഞ വിശ്വാസികള്‍ രാവിലെ വികാരിയെ സമീപിച്ച് പാറേക്കാട്ടിലിനെ ധ്യാന ഗുരുക്കളുടെ ലിസ്റ്റില്‍ നിന്നും ഒഴിവാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ ക്ഷണിച്ചു പോയെന്നും അദ്ദേഹം ഉടനെത്തുമെന്നും അറിയിച്ചതോടെ വിശ്വാസികള്‍ പള്ളിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചു. ഇതിനിടെയിലാണ് ധ്യാനം നയിക്കാനായി ഫാ. ജോസഫ് പാറേക്കാട്ടില്‍ പള്ളിയിലെത്തിയത്. ഇതോടെ ഇയാളെ നാട്ടുകാര്‍ തടഞ്ഞു. "കഴിഞ്ഞ ദിവസത്തെ ശബ്ദരേഖ തന്റെതല്ലേടോ .. താന്‍ പിന്നെയെന്താടോ ഞങ്ങളെ ഉപദേശിക്കുന്നത്" എന്നൊക്കെയായി വിശ്വാസികള്‍.

"ആദ്യം താന്‍ നന്നായിട്ടുവാ. ഞങ്ങള്‍ അത്രയും പ്രശ്നക്കാരല്ലെ"ന്നായിരുന്നു വിശ്വാസികളുടെ ഉപദേശം. ഇതിനിടെ പാലാ രൂപതാ കാര്യാലയത്തില്‍ നിന്നും വിവരമറിഞ്ഞ രൂപതാ ചാന്‍സലര്‍ പള്ളിയിലേക്ക് വിളിക്കുകയും ഫാ. ജോസഫ് പാറേക്കാട്ടിലിനെ ധ്യാനം നയിക്കാന്‍ അനുവദിക്കേണ്ട, തിരികെ അയയ്ക്കാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു. പകരം പുതിയ ടീമിനെ രൂപത തുടങ്ങനാട്ടിലേക്ക് നിയോഗിക്കുകയും ചെയ്തു.

alanchery
Advertisment