Advertisment

ഫ്രാങ്കോ മുളയ്ക്കലിന്റെ മുന്‍‌കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഉച്ചയ്ക്ക് 1.45 ന്

author-image
admin
New Update

കൊച്ചി : കന്യാസ്ത്രീയുടെ പരാതിയില്‍ ബിഷപ്‌ ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ മുന്‍‌കൂര്‍ ജാമ്യ അപേക്ഷ ഉച്ചയ്ക്ക് 1.45 ന് പരിഗണിക്കാന്‍ ഹൈക്കോടതി തീരുമാനം. രാവിലെ 10 മണിക്കാണ്‌ അഡ്വ . എ വിജയഭാനു മുഖാന്തരം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ മുന്‍‌കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.

Advertisment

publive-image

ജസ്റ്റിസ് രാജ വിജയരാഘവന്റെ ബഞ്ചാണ് കേസ് പരിഗണിക്കുക. മതിയായ തെളിവുകളുടെ അഭാവത്തില്‍ അറസ്റ്റ് ചെയ്യരുതെന്നും താന്‍ നിരപരാധിയാണെന്നും കന്യാസ്ത്രീയ്ക്ക് തന്നോട് വിരോധമാണെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.

publive-image

നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ സംഘം നിര്‍ദേശിച്ച സാഹചര്യത്തിലാണ് ബിഷപ്പിന്‍റെ പുതിയ നീക്കം. തന്നെ അറസ്റ്റ് ചെയ്യാന്‍ തക്ക തെളിവുകള്‍ ഇല്ലെന്നും പരാതിക്കാരിയുടെ മൊഴികളില്‍ തന്നെ വ്യക്തമായ വൈരുദ്ധ്യങ്ങള്‍ ഉള്ള കേസില്‍ തെളിവുകളുടെ അടിസ്ഥാനത്തിലല്ലാതെ അറസ്റ്റ് നടപ്പിലാക്കരുതെന്നും ഫ്രാങ്കോ കോടതിയില്‍ ആവശ്യപ്പെട്ടു. ജാമ്യ ഹര്‍ജിയില്‍ തീരുമാനമാകും വരെ ബിഷപ്പിനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയേക്കും.

publive-image

അതിനാല്‍ തന്നെ ചോദ്യം ചെയ്യലിനെ തുടര്‍ന്നുള്ള അറസ്റ്റ് ഒഴിവാക്കാനാണ് ഫ്രാങ്കോയുടെ നീക്കം. നിലവില്‍ അന്വേഷണ സംഘത്തിന്‍റെ പക്കലുള്ള തെളിവുകള്‍ പ്രതിയുടെ ഏഴയല്‍പക്കത്ത് പോലും എത്താന്‍ കഴിയുന്നതല്ലെന്ന നിരീക്ഷണം കഴിഞ്ഞ ദിവസം ഹൈക്കോടതി നടത്തിയിരുന്നു . അതിനാല്‍ തന്നെ ജാമ്യഹര്‍ജിയിലും തീരുമാനം തനിക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ഫ്രാങ്കോ .

publive-image

നാളെ രാവിലെ 10 മണിക്ക് മുന്‍പ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ ഹാജരാകാനാണ് നോട്ടീസ്. കനത്ത പോലീസ് കാവലാണ് ഫ്രാങ്കോയ്ക്ക് കേരളത്തില്‍ ഏര്‍പ്പെടുത്തുക. അതേസമയം ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാതെ സമരത്തില്‍ നിന്നും പിന്മാറില്ലെന്ന വാശിയിലാണ് കന്യാസ്ത്രീകളും സഭാ വിരുദ്ധ വിഭാഗവും. ഇക്കാര്യത്തില്‍ പോലീസിന്‍റെ നിയമ നടപടികളില്‍ പരമാവധി സമ്മര്‍ദം ചെലുത്തുകയാണ് കൊച്ചിയിലെ സമരങ്ങള്‍ കൊണ്ട് ഇവര്‍ ഉദ്ദേശിക്കുന്നത്.

publive-image

Advertisment