Advertisment

ജയ്ഹിന്ദ് ചാനലിനെ കരയ്ക്കെത്തിച്ച ബി എസ് ഷിജുവിനെ കോണ്‍ഗ്രസ് ഗവേഷണ വിഭാഗം കേരള മേധാവിയാക്കി രാഹുലിന്‍റെ പുതിയ നീക്കം ! പാര്‍ട്ടിയെ ആധുനികവത്കരിക്കാനുള്ള ദൗത്യം രാഹുല്‍ മാനേജ്മെന്റ് വിദഗ്ദ്ധനായ മാധ്യമ പ്രവര്‍ത്തകന് കൈമാറിയത് കരുതലോടെ !

New Update

തിരുവനന്തപുരം:  ഭരണത്തിലിരുന്നും പ്രതിപക്ഷത്തിരുന്നും പരമാവധി ശ്രമിച്ചിട്ടും പരാജയത്തിന്റെ പടുകുഴിയിലായിരുന്ന ജയ്‌ഹിന്ദ്‌ ചാനലിനെ ചുമതലയേറ്റ് മാസങ്ങള്‍ക്കുള്ളില്‍ കരയ്ക്കെത്തിച്ച ബി എസ് ഷിജുവിന് രാഹുല്‍ ഗാന്ധിയുടെ പുതിയ സമ്മാനം. കേരളത്തിലെ കോണ്‍ഗ്രസ് ഗവേഷണ വിഭാഗം മേധാവിയായി രാഹുല്‍ ഗാന്ധി നേരിട്ട് ഇടപെട്ട് പുതിയ നിയമനം നല്‍കിയിരിക്കുകയാണ് ഷിജുവിന്.

Advertisment

കേരളത്തില്‍ മുടങ്ങാതെ ശമ്പളം നല്‍കുന്ന ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന 5 ചാനലുകളിലൊന്നായി ജയ്‌ഹിന്ദിനെ മാറ്റിയ  മാനേജ്മെന്റ് മികവിന് പാരിതോഷികമായാണ് ഷിജുവിന്റെ പുതിയ നിയമനമെന്ന് വിലയിരുത്തപ്പെടുന്നു.

publive-image

ഡല്‍ഹിയില്‍ ദീര്‍ഘകാലം വീക്ഷണത്തിന്റെയും പിന്നീട് ജയ്‌ഹിന്ദിന്റെയും ബ്യൂറോ ചീഫായി പ്രവര്‍ത്തിക്കുകയായിരുന്നു എം ബി എ ബിരുദധാരി കൂടിയായ ഈ മാധ്യമ പ്രവര്‍ത്തകന്‍. അതിനിടെയിലാണ് ഒരു വര്‍ഷ൦ മുമ്പ് മാത്രം ഷിജുവിനെ ജയ്‌ഹിന്ദിന്റെ ജോയിന്റ് മാനേജിംഗ് ഡയറക്ടറായി നിയമിച്ചത്.

രാഹുല്‍ ഗാന്ധി നേരിട്ട് ഇടപെട്ടായിരുന്നു ഷിജുവിനെ ജയ്‌ഹിന്ദ്‌ സാരഥ്യം ഏല്‍പ്പിക്കുന്നത്. അന്ന് ചാനല്‍ മേധാവിയായിരുന്ന കെ പി മോഹനന്റെ നേതൃത്വത്തില്‍ ചില കോണ്‍ഗ്രസ് നേതാക്കളെ കൂട്ടുപിടിച്ച് ഒരു വിഭാഗം ഷിജുവിന്റെ വരവിനെ എതിര്‍ത്തെങ്കിലും ഫലമുണ്ടായില്ല.

publive-image

ഹൈക്കമാന്റ് ഇടപെട്ടാണ് അന്നും ഷിജുവിന് പദവി കൈമാറിയത്. അതോടെ പ്രതിമാസം രണ്ടരലക്ഷത്തോളം ശമ്പളം കൈപ്പറ്റിയിരുന്ന കെ പി മോഹനന്‍ ചാനലില്‍ നിന്ന് തെറിച്ചു. തുടര്‍ന്ന്‍ 20 ലക്ഷത്തോളം രൂപയുടെ ധൂര്‍ത്താണ് പ്രതിമാസം ചാനല്‍ ചിലവില്‍ നിന്നും ഷിജു വെട്ടിനിരത്തിയത്.

ഇതിനൊപ്പം പുതിയ പ്രോഗ്രാമുകളും വരുമാന മാര്‍ഗ്ഗങ്ങളും കണ്ടെത്തി. ഇതോടെ ചാനല്‍ ലാഭത്തിലായി. ഇപ്പോള്‍ തുടര്‍ച്ചയായ ആറാം മാസവും ഒരു ദിവസം മുടങ്ങാതെ ശമ്പളം നല്‍കുന്ന മലയാളത്തിലെ ചുരുക്കം ചാനലുകളിലൊന്നായി ജയ്ഹിന്ദ് മാറി. ഏറെക്കാലത്തിന് ശേഷമാണ് ഓണത്തിന് ഇത്തവണ ശമ്പളത്തിനൊപ്പം ജയ്‌ഹിന്ദില്‍ ബോണസും വിതരണം നടത്തിയത്.

publive-image

കൃത്യമായി ശമ്പളം നല്‍കി ജീവനക്കാരെ ഒപ്പം നിര്‍ത്തിക്കൊണ്ടു മാത്രമേ ചാനലിനെ വിജയകരമായി മുന്നോട്ടുകൊണ്ടുപോകാനാകൂ എന്നതാണ് ഷിജുവിന്റെ നയം.

ഹൈക്കമാന്റുമായി നേരിട്ട് ബന്ധമുള്ള വ്യക്തി എന്ന നിലയില്‍ കെ പി സി സി നേതാക്കള്‍ക്കിടയിലെ ഗ്രൂപ്പും സമ്മര്‍ദ്ദ തന്ത്രങ്ങളുമൊന്നും ബി എസ് ഷിജുവിന് ബാധകമല്ല. അതിനാല്‍ തന്നെ കേരള നേതാക്കളുടെ സ്ഥിരം പാരവയ്പ്പൊന്നും ഷിജുവിന്റെ കാര്യത്തില്‍ വിലപ്പോവില്ല.

publive-image

അതേസമയം, ഗ്രൂപ്പ് വ്യതാസമില്ലാതെ കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസ് നേതാക്കളുമായും അടുത്ത സൗഹൃദമാണ് ഷിജുവിനുള്ളത്. അത് തന്നെയാണ് ഷിജുവിന്റെ വിജയവും. എ കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും രമേശ്‌ ചെന്നിത്തലയും വി എം സുധീരനും എം എം ഹസ്സനും തുടങ്ങി കെ സി വേണുഗോപാല്‍ വരെയുള്ളവരുമായി തികഞ്ഞ സൗഹൃദമാണ് പഴയ ഈ കെ എസ് യുക്കരാനുള്ളത്.

വിദ്യാഭ്യാസം പൂര്‍ത്തിയായത് മുതല്‍ എല്ലാ പ്രതിസന്ധി ഘട്ടത്തിലും വീക്ഷണത്തിലും ജയ്‌ഹിന്ദിലും ഉറച്ചു നിന്ന് പ്രസ്ഥാനത്തോട് കാണിച്ച പ്രതിബദ്ധതയാണ് പുതിയ ദൗത്യങ്ങളില്‍ ഷിജുവിന് മുതല്‍ക്കൂട്ടായത്. സോണിയാ ഗാന്ധിയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും അഹമ്മദ് പട്ടേലും ഉള്‍പ്പെടെ മുതിര്‍ന്ന എ ഐ സി സി നേതാക്കളുമായും അടുത്ത ബന്ധമുണ്ട്.

publive-image

നിലവില്‍ ജയ്ഹിന്ദ് ചാനലിന്റെ ചുമതലയ്ക്ക് പുറമേ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റ് സ്റ്റഡീസിന്റെ ഡയരക്ടറും കെ പി സി സി നിര്‍വ്വാഹക സമിതി അംഗവുമാണ് ഷിജു.

jaihind
Advertisment