Advertisment

വെള്ളത്താൽ ചുറ്റപ്പെട്ട വീട്ടിൽനിന്നു ഹെലിക്കോപ്റ്ററില്‍ രക്ഷപെടുത്തിയ ഗര്‍ഭിണിയായ യുവതിക്ക് സുഖപ്രസവം

New Update

publive-image

Advertisment

കൊച്ചി:  എയര്‍ ലിഫ്റ്റിങ്ങിലൂടെ വെള്ളത്താൽ ചുറ്റപ്പെട്ട വീട്ടിൽനിന്നു നാവികസേന രക്ഷപ്പെടുത്തിയ ഗർഭിണിക്കു സുഖപ്രസവം. ആലുവയിൽ നാവികസേനയുടെ ഓപ്പറേഷൻ മദദിന്റെ ഭാഗമായിട്ടായിരുന്നു രക്ഷാപ്രവർത്തനം.

publive-image

ഡോക്ടറെ താഴേക്കിറക്കിയ ശേഷം യുവതിയെ പരിശോധിച്ചാണു ഹെലികോപ്റ്ററിലേക്കു കയറ്റിയത്. യുവതിയുടെ ആരോഗ്യനിലയിൽ ആശങ്കയുണ്ടായതിനെത്തുടർന്നാണു ഡോക്ടറെ എത്തിച്ചത്.

publive-image

എന്നാൽ തികഞ്ഞ മനഃസംയമനത്തോടെ സജിത ജെബീൽ എന്ന ഇരുപത്തിയഞ്ചുകാരി നേവിയുടെ രക്ഷാപ്രവർത്തനത്തിൽ സഹകരിച്ചു. നിറവയറുമായി ഹെലികോപ്ടറിലേക്ക് ഉയരുന്ന സജിതയുടെ വിഡിയോയും നാവികസേന പുറത്തുവിട്ടു.

publive-image

നെഞ്ചിടിപ്പിന്റെ നിമിഷങ്ങൾക്കപ്പുറം വൈകാതെ ആശുപത്രിയിലെത്തിയ സജിത ഒരു ആൺകുഞ്ഞിനു ജന്മം നൽകി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. ഇരുവരുടെയും ചിത്രങ്ങളും നാവിക സേന ട്വിറ്ററിൽ പങ്കുവച്ചു. ക്യാപ്റ്റൻ വിജയ് വർമയായിരുന്നു ഈ ഓപറേഷന്റെ പൈലറ്റ് ഇൻ കമാൻഡ്.

publive-image

Advertisment