Advertisment

യുഡിഎഫ്: മാണിയുടെ മടക്കത്തിന് മധ്യസ്ഥനാകുന്നത് കുഞ്ഞാലിക്കുട്ടി. കൂടിക്കാഴ്ചയ്ക്ക് കളമൊരുക്കിയത് കോണ്‍ഗ്രസ് ദേശീയ നേതാവ് ജോസ് കെ മാണിയുമായി നടത്തിയ ചര്‍ച്ച !

author-image
admin
New Update

ഡല്‍ഹി:  കേരള കോണ്‍ഗ്രസിനെ യു ഡി എഫില്‍ തിരികെയെത്തിക്കാനുള്ള നീക്കങ്ങള്‍ക്ക്‌ ചരട് വലിച്ചത് ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയെന്ന്‍ റിപ്പോര്‍ട്ട്. കുഞ്ഞാലിക്കുട്ടി ഹൈക്കമാന്റിനെ ധരിപ്പിച്ച സംസ്ഥാനത്തെ തല്സ്ഥിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കമാന്റ് ഇടപെട്ടത്.

Advertisment

ഇത് പ്രകാരം രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശം അനുസരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി എം പിയുമായി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയാണ് കെ എം മാണിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയത്. ഈ ചര്‍ച്ചയ്ക്കും കുഞ്ഞാലിക്കുട്ടി മധ്യസ്ഥത വഹിച്ചു.

publive-image

ഇതുപ്രകാരം എന്ത് വില കൊടുത്തും യു ഡി എഫില്‍ മാണിയെ തിരികെയെത്തിക്കണമെന്നാണ് ഹൈക്കമാന്റ് കെ പി സി സിയ്ക്ക് നല്‍കിയ നിര്‍ദ്ദേശം. മഞ്ഞുരുകാന്‍ മുതിര്‍ന്ന നേതാക്കള്‍ ഒറ്റക്കെട്ടായി മാണിയെ സന്ദര്‍ശിക്കാന്‍ നിര്‍ദ്ദേശം നല്കിയതും ഹൈക്കമാന്റ് തന്നെയാണ്.

എല്‍ ഡി എഫ് അടിക്കടി ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന സാഹചര്യവും മാണിയെ തിരികെയെത്തിക്കുന്നതില്‍ അനുകൂല ഘടകമാണ്. മാത്രമല്ല എല്‍ ഡി എഫില്‍ സി പി ഐയും വി എസ് അച്യുതാനന്ദനും ഒറ്റക്കെട്ടായി മാണിയെ ശക്തമായി എതിര്‍ക്കുകയാണ്. മുന്നണിയിലെ ഈ എതിര്‍പ്പുകളെ ശമിപ്പിക്കാന്‍ സി പി എമ്മിന് കഴിയുന്നില്ലെന്നതില്‍ മാണിക്കും അമര്‍ഷമുണ്ട്.

അതിനാല്‍ തന്നെയാണ് കോണ്‍ഗ്രസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് മാണിയും തയാറായത്. ഇതോടെ ചെങ്ങന്നൂരില്‍ മാണിയുടെ പിന്തുണ യു ഡി എഫിന് ഉറപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. മാത്രമല്ല, മുന്നണിയിലേക്കുള്ള മാണിയുടെ മടങ്ങിവരവിനും ഇത് വഴി തെളിച്ചേക്കും.

Advertisment