Advertisment

നിയാസ് കൂരാപ്പള്ളി അനുസ്മരണവും ട്രസ്റ്റിന്റെ ഉദ്ഘാടനവും കെ എസ് യു പ്രതിഭാ സംഗമവും 14 ന് ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു

author-image
admin
New Update

ഇടുക്കി:  അന്തരിച്ച കെ എസ് യു മുന്‍ ജില്ലാ പ്രസിഡന്റ് നിയാസ് കൂരാപ്പള്ളി അനുസ്മരണവും എസ് എസ് എല്‍ സി വിജയികളെ ആദരിക്കുന്ന പ്രതിഭാ സംഗമവും നിയാസ് കൂരാപ്പള്ളി സ്മാരക ട്രസ്റ്റിന്റെ ഉദ്ഘാടനവും തിങ്കളാഴ്ച തൊടുപുഴ വെങ്ങാനൂര്‍ ഷാരോണ്‍ കള്‍ച്ചറല്‍ സെന്ററില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ഹിക്കുന്നു.

Advertisment

publive-image

ചടങ്ങില്‍ വിജയികള്‍ക്ക് നിയാസ് കൂരാപ്പള്ളി മെമ്മോറിയല്‍ മെറിറ്റ്‌ അവാര്‍ഡ് സമ്മാനിക്കും. കെ എസ് യു ഇടുക്കി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ രാവിലെ പത്ത് മണിക്കാണ് ചടങ്ങുകള്‍ ആരംഭിക്കുകയെന്ന്‍ പ്രസിഡന്റ് ടോണി തോമസ്‌ അറിയിച്ചു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ജില്ലാ സംസ്ഥാന നേതാക്കള്‍ ചടങ്ങില്‍ സംബന്ധിക്കും.

publive-image

Advertisment