Advertisment

ആന്റണിക്ക് പകരം ഉമ്മന്‍ചാണ്ടിയെ യുഡിഎഫ് താരപ്രചാരകനാക്കും ! യുവാക്കളെയും നവമാധ്യമങ്ങളെ ഉപയോഗപ്പെടുത്തി പ്രചരണ വിഭാഗത്തെ ആധുനികവത്കരിക്കാനും പദ്ധതി. നയം വ്യക്തമാക്കി കെ മുരളീധരന്‍ രംഗത്ത് !

New Update

തിരുവനന്തപുരം:  സംസ്ഥാനത്തെ യു ഡി എഫ് രാഷ്ട്രീയത്തില്‍ താര പ്രചാരകന്റെ സ്ഥാനത്തേക്ക് ആന്റണിയെ മാറ്റി ഉമ്മന്‍ചാണ്ടിയെ കൊണ്ടുവരുന്നു. സംസ്ഥാനത്തെ ഏറ്റവും ജനകീയനായ രാഷ്ട്രീയ നേതാവെന്ന നിലയില്‍ വരുന്ന തെരഞ്ഞെടുപ്പുകളില്‍ ഉമ്മന്‍ചാണ്ടിയെ മുന്നില്‍ നിര്‍ത്തി തെരഞ്ഞെടുപ്പ് പ്രചരണം നയിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാന പ്രചാരണ വിഭാഗം അധ്യക്ഷനായ കെ മുരളീധരന്‍.

Advertisment

publive-image

ഉമ്മന്‍ചാണ്ടിയെയും പാര്‍ട്ടിയിലെ യുവത്വത്തെയും സോഷ്യല്‍ മീഡിയയെയും ഫലപ്രദമായി ഉപയോഗിച്ചാകും യു ഡി എഫ് തെരഞ്ഞെടുപ്പിനെ നേരിടുകയെന്നാണ് തന്റെ നയം വ്യക്തമാക്കി കെ മുരളീധരന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ താരപ്രചാരകനായിരുന്ന എ കെ ആന്റണിയുടെ സ്ഥാനത്തേക്ക് ഉമ്മന്‍ചാണ്ടി എത്തുകയാണ്.

publive-image

കഴിഞ്ഞ ഏതാനും നാളുകളായി സംസ്ഥാനത്ത് ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ കഴിയുന്ന രാഷ്ട്രീയ നേതാക്കളില്‍ വി എസിനും പിണറായിക്കും ആന്റണിക്കും മുകളിലായാണ് ഉമ്മന്‍ചാണ്ടിയുടെ സ്ഥാനം.

publive-image

സംസ്ഥാന കോണ്‍ഗ്രസ് പ്രചരണ വിഭാഗം അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട് ഡല്‍ഹിയിലെത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് മുരളീധരന്‍ നയം വ്യക്തമാക്കി രംഗത്തെത്തിയത്. മുരളീധരന്‍ അധ്യക്ഷനായി എത്തിയതോടെ മുന്‍ കാലങ്ങളില്‍ അപ്രസക്തമായിരുന്ന കോണ്‍ഗ്രസിന്റെ പ്രചരണ വിഭാഗത്തിന് പുതിയ മാനം കൈവന്നിരിക്കുകയുമാണ്‌.

publive-image

പാര്‍ട്ടിക്കെതിരെ സോഷ്യല്‍ മീഡിയ വഴി നടക്കുന്ന വ്യാജ പ്രചരണങ്ങള്‍ നേരിടാന്‍ ശക്തമായ പ്രതിരോധ സംവിധാനത്തിന് രൂപം നല്‍കാനുള്ള ശ്രമത്തിലാണ് മുരളി. ഇതിനായി കൂടുതല്‍ യുവാക്കളേയും വിദഗ്ധരെയും ഉള്‍പ്പെടുത്തി സോഷ്യല്‍ മീഡിയ വിഭാഗം പുനസംഘടിപ്പിക്കാനാണ് പദ്ധതി.

publive-image

എല്ലാ വിഭാഗം ആളുകളിലും  പാര്‍ട്ടി ആശയങ്ങളും അഭിപ്രായങ്ങളും എത്തിക്കാനാകും വിധം നവ മാധ്യമങ്ങളുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി പ്രചരണ വിഭാഗത്തെ ആധുനിക വത്കരിക്കാനാണ് പുതിയ അധ്യക്ഷന്റെ നീക്ക൦.

ഇതോടെ കോണ്‍ഗ്രസില്‍ അവഗണിക്കപ്പെട്ടിരുന്ന വിഭാഗമായ പാര്‍ട്ടി പ്രചരണ വിഭാഗം കൂടുതല്‍ ശ്രദ്ധാകേന്ദ്രമായി മാറുകയാണ്.

Advertisment