Advertisment

കെപിസിസി അധ്യക്ഷ പദവി ഒഴിയുന്ന എം എം ഹസ്സന് രാജ്യസഭാംഗത്വം നല്‍കിയേക്കും ?

New Update

തിരുവനന്തപുരം:  കെ പി സി സി അധ്യക്ഷ സ്ഥാനം ഒഴിയുന്ന എം എം ഹസ്സന് രാജ്യസഭാ സീറ്റ് നല്‍കാന്‍ ധാരണയായതായി സൂചന. ജനമുന്നേറ്റ യാത്ര നയിക്കുന്ന എം എം ഹസ്സന്‍ തിരുവനന്തപുരത്ത് യാത്ര സമാപിക്കുന്നതോടെ പദവി ഒഴിയേണ്ടി വരും.

Advertisment

പി ജെ കുര്യന്‍, ജോയി എബ്രാഹം, എം അച്യുതന്‍ എന്നിവര്‍ ഒഴിവാകുന്നതിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒരു ഒഴിവാണ് ലഭിക്കുന്നത്. ഇതിലേക്ക് ഹസ്സനെ പരിഗണിക്കണമെന്നാണ് ആവശ്യം.  ഇത് ഹൈക്കമാന്റും അംഗീകരിച്ചതായാണ് സൂചന.

publive-image

കെ പി സി സി അധ്യക്ഷ പദവിയിലിരുന്ന ഒരു വര്‍ഷക്കാലം ഏറ്റവും മികച്ച രീതിയില്‍ കെ പി സി സിയെ നയിച്ചാണ് ഹസ്സന്‍ പടിയിറങ്ങുന്നത്. ഏറ്റവും ഒടുവില്‍ നടക്കുന്ന ജനമുന്നേറ്റ യാത്ര ദരിദ്രാവസ്ഥയിലായ കെ പി സി സി ഖജനാവ് സമൃദ്ധമാക്കാന്‍ വേണ്ടിയാണ്.

നിലവില്‍ ബാധ്യതകളൊക്കെ വീട്ടി അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തേക്കുള്ള ഫണ്ടും ബാക്കിയാക്കിയാണ് ഹസന്‍ പടിയിറങ്ങുന്നത്.  മുല്ലപ്പള്ളി രാമചന്ദ്രന്‍ പുതിയ കെ പി സി സി അധ്യക്ഷനാകുമെന്നാണ് കരുതുന്നത്.

2006 ന് ശേഷം എം എം ഹസ്സന് പാര്‍ലമെന്‍ററി രംഗത്തെത്താന്‍ കഴിഞ്ഞില്ല. അതിനുശേഷം രണ്ടു തവണ അദ്ദേഹത്തിന് സീറ്റ് നല്‍കാന്‍ പോലും പാര്‍ട്ടിക്ക് കഴിഞ്ഞില്ല. അത്തരം അവഗണനകളൊക്കെ പാര്‍ട്ടിക്ക് വേണ്ടി സഹിച്ചതിനാണ് കെ പി സി സി അധ്യക്ഷ പദവിയില്‍ അദ്ദേഹത്തിന് താല്‍ക്കാലിക ചുമതല നല്‍കിയത്.

അത് അദ്ദേഹം ഭംഗിയായി നിര്‍വഹിച്ചു എന്ന അഭിപ്രായമാണ് പാര്‍ട്ടിക്കുള്ളത്.  അതിനു പകരമായി ഹസ്സനെ രാജ്യസഭയിലെത്തിക്കാനാണ് കേരളത്തിലെ നേതാക്കള്‍ക്ക് താത്പര്യം.

kpcc mm hassan
Advertisment