Advertisment

കോണ്‍ഗ്രസില്‍ ഗ്രൂപ്പിനും മുതിര്‍ന്ന നേതാക്കള്‍ക്കുമെതിരെ 6 യുവ എംഎല്‍എമാരുടെ കൂറുമുന്നണി ! ലക്ഷ്യം പാര്‍ട്ടിയെ ഹൈജാക്ക് ചെയ്ത് പദവികള്‍ കയ്യടക്കല്‍ ! വിമര്‍ശനം തുടരാനും തീരുമാനം !

New Update

publive-image

Advertisment

തിരുവനന്തപുരം:  കോണ്‍ഗ്രസിലെ ഗ്രൂപ്പിനും മുതിര്‍ന്ന നേതാക്കള്‍ക്കുമെതിരെ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്ന പാര്‍ട്ടിയിലെ യുവ എം എല്‍ എമാര്‍ കോര്‍ ഗ്രൂപ്പ് രൂപീകരിച്ചു. കോണ്‍ഗ്രസിലെ 6 യുവ എം എല്‍ എമാര്‍ ചേര്‍ന്നാണ് പുതിയ കൂറുമുന്നണി.

publive-image

ലക്‌ഷ്യം കെ പി സി സി പുനസംഘടനയില്‍ ജനറല്‍ സെക്രട്ടറി പദവികളാണെന്നാണ് റിപ്പോര്‍ട്ട്. വി ടി ബലറാം, ശബരീനാഥ്‌, ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍, അന്‍വര്‍ സാദത്ത്‌, റോജി എം ജോണ്‍ എന്നിവരാണ് പുതിയ ഗ്രൂപ്പിലെ അംഗങ്ങള്‍. ഇവരില്‍ അഞ്ച് പേര്‍ കെ പി സി സി പുനസംഘടനയില്‍ ലക്‌ഷ്യം വയ്ക്കുന്നത് ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളോ വൈസ് പ്രസിഡന്റ് പദവികളോ ആണ്.

publive-image

ഷാഫി പറമ്പിലിന്റെ ഉന്നം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയാണ്. നിലവിലെ നേതൃത്വം മോശമാണെന്നും ഇവര്‍ ചെയ്യുന്നതെല്ലാം അബദ്ധങ്ങളാണെന്നും ഹൈക്കമാന്റിനെ ബോധ്യപ്പെടുത്തുകയാണ് പുതിയ ഗ്രൂപ്പ് ലക്‌ഷ്യം വയ്ക്കുന്നത്. ഇനി വരുന്ന എല്ലാ വിഷയങ്ങളിലും മുതിര്‍ന്ന നേതാക്കളെ വിമര്‍ശിക്കാനാണ് ഇവരുടെ തീരുമാനം. അതുവഴി വിലപേശി പാര്‍ട്ടിയില്‍ മാന്യമായ പദവികള്‍ നേടണമെന്ന് ഇവര്‍ ലക്‌ഷ്യം വയ്ക്കുന്നു.

publive-image

അതേസമയം, അടിത്തട്ടില്‍ പ്രവര്‍ത്തിക്കാതെ ഫെയ്സ്ബുക്കിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താം എന്ന് ചിന്തിക്കുന്നവരുടെ വിമര്‍ശനങ്ങള്‍ക്കെതിരെ യുവ നിരയില്‍ നിന്ന് തന്നെ വിമര്‍ശനവും ഉയരുന്നുണ്ട്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആലാ പഞ്ചായത്തിന്റെ ചുമതല ഉണ്ടായിട്ടും അതുപേക്ഷിച്ച് യു എസിലേക്ക് പോയ വി ടി ബലറാമിനെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്.

publive-image

വോട്ടേഴ്സ് ലിസ്റ്റില്‍ പേര് ചേര്‍ക്കുകയോ ഒരു ബൂത്ത് കമ്മിറ്റിയിലെങ്കിലും പങ്കെടുക്കുകയോ ചെയ്യാതെ നേതാക്കളെ വിമര്‍ശിച്ച് മാത്രം കോണ്‍ഗ്രസ് പ്രവര്‍ത്തനം നടത്താം എന്ന് ചിന്തിക്കുന്നവരുടെ വിമര്‍ശനങ്ങള്‍ക്ക് ചുട്ട മറുപടി നല്‍കണമെന്നാണ് യുവ നിരയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. പാര്‍ട്ടിയെ വെടക്കാക്കി തനിക്കാക്കുക എന്നതാണ് ഈ കൂറുമുന്നണിയുടെ ഉദ്ദേശ്യമെന്നും വിമര്‍ശനമുണ്ട്.

publive-image

അതേസമയം, സോഷ്യല്‍ മീഡിയയില്‍ യുവ എം എല്‍ എമാരുടെ അഭിപ്രായങ്ങള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇത് മുതിര്‍ന്ന നേതാക്കളെ ആശങ്കപ്പെടുത്തുന്നുണ്ട്.

publive-image

vt balaram
Advertisment