Advertisment

സ്വകാര്യ ബസുടമകള്‍ക്ക് മുന്നറിയിപ്പുമായി ഗതാഗത മന്ത്രി. സമരക്കാരെ നേരിടാന്‍ സര്‍ക്കാരിന് മുന്നില്‍ നിരവധി മാര്‍ഗങ്ങളുണ്ടെന്നും നിയമനടപടിയിലേക്ക് നീങ്ങാന്‍ നിര്‍ബന്ധിക്കരുതെന്നും മുന്നറിയിപ്പ്

New Update

കോഴിക്കോട്:  സ്വകാര്യ ബസുടമകള്‍ക്ക് മുന്നറിയിപ്പുമായി ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍.   സമരക്കാരെ നേരിടാന്‍ സര്‍ക്കാരിന് മുന്നില്‍ നിരവധി മാര്‍ഗങ്ങളുണ്ടെന്നും കൂടുതല്‍ നിയമനടപടിയിലേക്ക് നീങ്ങാന്‍ നിര്‍ബന്ധിക്കരുതെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

Advertisment

publive-image

ബസുടമകളുമായി ഒരു യുദ്ധപ്രഖ്യാപനത്തിന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. അതിനുള്ള സാഹചര്യം ഉടമകളായിട്ട് സൃഷ്ടിക്കരുത്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാത്രമേ ഇനി ബസുടമകളുമായി ചര്‍ച്ചയ്ക്കുള്ളു എന്നും മന്ത്രി അറിയിച്ചു.

അതേസമയം, വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് രണ്ട് രൂപയാക്കി ഉയര്‍ത്തിയാല്‍ മാത്രമേ സമരം അവസാനിപ്പിക്കു എന്ന നിലപാടില്‍ തന്നെയാണ് ബസുടമകള്‍. എന്നാല്‍ ഇക്കാര്യം അംഗീകരിക്കില്ലെന്നാണ് മന്ത്രി അറിയിച്ചത്.

സ്വകാര്യ ബസുകളുടെ പണിമുടക്ക് നാലാം ദിവസത്തിലേക്ക് കടക്കുകയാണ്. സംസ്ഥാനത്ത് 15000 ത്തോളം ബസുകളാണ് ഇപ്പോള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത്.

Advertisment