Advertisment

ബെന്നി ബെഹന്നാനെ യുഡിഎഫ് കണ്‍വീനറായി പ്രഖ്യാപിച്ചതായി ചെന്നിത്തല. സുധാകരനുമായി സംസാരിച്ചു. അതൃപ്തിയില്ല. മുരളീധരന്‍ വിജയകരമായി പ്രവര്‍ത്തിക്കും

New Update

publive-image

Advertisment

തിരുവനന്തപുരം:  ബെന്നി ബെഹന്നാനെ യു ഡി എഫ് കണ്‍വീനറായി തെരഞ്ഞെടുത്തുവെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല.  13 വര്‍ഷം യു ഡി എഫിനെ നയിച്ച പി പി തങ്കച്ചന്‍ ഒഴിവാകുന്ന സാഹചര്യത്തിലാണ് ബെന്നി ബെഹന്നാന്റെ നിയമനം. ബെന്നിയുടെ പുതിയ പദവി യു ഡി എഫിനെ കരുത്തുറ്റതാക്കുമെന്നും ചെന്നിത്തല പറഞ്ഞു.

publive-image

കെ സുധാകരനുമായി സംസാരിച്ചതായും സുധാകരന് അതൃപ്തിയുള്ളതായി അറിയില്ല. സുധാകരന്‍ ഉടന്‍ ചുമതലയേറ്റെടുക്കും എന്നാണ് വിശ്വസിക്കുന്നത്.

publive-image

പുതിയ തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട കെ മുരളീധരന് ഈ ഉത്തരവാദിത്വം വിജയകരമായി നിര്‍വഹിക്കാന്‍ കഴിയുമെന്ന് ചെന്നിത്തല പറഞ്ഞു.  മുന്‍ കെ പി സി സി അധ്യക്ഷന്മാരെയാണ് ഈ ചുമതല എല്പ്പിക്കാറുള്ളത്.

publive-image

ആ നിലയ്ക്കാണ് മുരളീധരന്റെ നിയമനം. പുതിയ ഭാരവാഹി പട്ടികയില്‍ ആര്‍ക്കും അതൃപ്തിയുള്ളതായി തോന്നുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.

publive-image

Advertisment