Advertisment

അക്രമ രാഷ്ട്രീയം സി.പി.എം നയമല്ല; പ്രവര്‍ത്തകരെ അക്രമിച്ചാല്‍ പ്രതിരോധിക്കും: യെച്ചൂരി

New Update

തൃശൂര്‍: അക്രമ രാഷ്ട്രീയത്തെ തള്ളിപ്പറഞ്ഞ് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം െയച്ചൂരി. അക്രമ രാഷ്ട്രീയം പാര്‍ട്ടിയുടെ നയമല്ലെന്ന് യെച്ചൂരി വ്യക്തമാക്കി. പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ പ്രതിരോധിക്കും.

Advertisment

publive-image

മുന്നേറ്റത്തിന് ആവശ്യമായ പ്രതിരോധം സൃഷ്ടിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാണ്. അതിനെ തെറ്റായ രീതിയില്‍ ചിത്രീകരിക്കുകയാണെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി. സി.പി.എം സംസ്ഥാന സമ്മേളനത്തിെന്റ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കവെയാണ് യെച്ചൂരി നിലപാട് വ്യക്തമാക്കിയത്.

രാഷ്ട്രീയ ആക്രമണം ആര്‍.എസ്.എസിെന്റ മൗലിക സ്വഭാവമാണ്. സി.പി.എമ്മിെന്റ നയമതല്ല. അക്രമരാഷ്ട്രീയത്തിലൂടെ നഷ്ടം നേരിട്ടിട്ടുള്ളത് സി.പി.എമ്മിനാണ്. എതിരാളികളെ ജനാധിപത്യ രീതിയില്‍ നേരിടും. അതിനു വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ അത് തിരുത്തപ്പെടുമെന്ന് ഉറപ്പു നല്‍കുന്നതായും യെച്ചൂരി പറഞ്ഞു.

ആക്രമണ ശൈലി ആർഎസ്എസിന്റെ സംസ്കാരമാണ്. പാർട്ടിക്കു ചില പിഴവുകൾ സംഭവിച്ചിട്ടുണ്ടാകാം. അത് തിരുത്തും. വർഗീയ ലഹളകളും കലാപങ്ങളും സൃഷ്ടിക്കുന്നത് ആർഎസ്എസാണ്. ആർഎസ്എസിനെയും ബിജെപിയെയും പരാജയപ്പെടുത്തണം. ജനാധിപത്യപരമായാണു ശത്രുക്കളുടെ നേരിടുക. കോൺഗ്രസുമായി തിരഞ്ഞെടുപ്പ് സഖ്യം വേണ്ടതില്ല, ബിജെപി വിരുദ്ധ വോട്ടുകൾ സമാഹരിക്കണം. ബിജെപി– ആർഎസ്എസ് ആക്രമങ്ങൾക്കെതിരെ ജനത്തെ അണിനിരത്തി പോരാടും - യെച്ചൂരി പറഞ്ഞു.

സംസ്ഥാന സമ്മേളനത്തിനു 577 ദീപശിഖകളാണു കൊണ്ടുവന്നത്. 577 രക്തസാക്ഷികളുടെ കുടീരങ്ങളിൽ നിന്നാണു ഈ ദീപശിഖകൾ. ഇടതുപക്ഷ രാഷ്ട്രീയത്തിനായി ജീവൻ ബലിയർപ്പിക്കപ്പെട്ടത് 577 പേരാണ്. രാഷ്ട്രീയ ആക്രമണങ്ങൾക്കു ഇടമുള്ള പാർട്ടിയല്ല. സഖാക്കൾ ആക്രമിക്കപ്പെടുന്നു, കൊല്ലപ്പെടുന്നു. കേരളത്തിലെ സർക്കാർ ഇടതുപക്ഷമാണ്. അതിനാലാണു സർക്കാരിനെതിരെ ആക്രമണമുണ്ടാകുന്നത് -യെച്ചൂരി പറഞ്ഞു.

മാധ്യമങ്ങളെ ഭരണകൂട ജിഹ്വയാക്കാനാണു മോദി സർക്കാരിന്റെ ശ്രമം. പരസ്യങ്ങളിലൂടെയും കേസുകളിലൂടെയും മാധ്യമങ്ങളെ വരുതിയിലാക്കുന്നു. കോർപറേറ്റ് മാധ്യമങ്ങൾ മോദിയുടെ വായ്ത്താരി പാടുകയാണ്.  ജനാധിപത്യ സംവിധാനത്തിൽ പ്രധാനമാണ് മാധ്യമങ്ങൾ - യെച്ചൂരി പറഞ്ഞു.

Advertisment