Advertisment

കസ്റ്റഡി മരണത്തിന്റെ പേരില്‍ എ വി ജോര്‍ജ്ജിനെതിരായ പടയൊരുക്കം ദിലീപിനോടുള്ള സ്നേഹമോ ശ്രീജിത്തിനോടുള്ള സ്നേഹമോ ? ഇന്നേവരെ അഴിമതിക്കാരുടെ ലിസ്റ്റില്‍ കയറാത്ത ഉദ്യോഗസ്ഥനെതിരെയുള്ള പ്രതിപക്ഷ നീക്കവും സംശയാസ്പദം !

New Update

publive-image

Advertisment

കൊച്ചി:  ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത നിരപരാധിയുടെ കസ്റ്റഡി മരണത്തിന്റെ മറവില്‍ നടക്കുന്നത് ആലുവ റൂറല്‍ എസ് പി എ വി ജോര്‍ജ്ജിനെതിരായ രാഷ്ട്രീയ നീക്കം. നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്ത് ഒരു പ്രലോഭനങ്ങള്‍ക്കും സ്വാധീനങ്ങള്‍ക്കും വഴങ്ങാതെ 85 ദിവസം അകത്തിട്ട ഉദ്യോഗസ്ഥനോടുള്ള വാശി തീര്‍ക്കലാണ് ഇപ്പോള്‍ അരങ്ങേറുന്നതെന്നാണ് ആരോപണം.

ശ്രീജിത്തിനെ അറസ്റ്റ് ചെയ്ത സ്പെഷ്യല്‍ ടൈഗര്‍ ഫോഴ്സിന്‍റെ തലവനെന്ന ഒറ്റക്കാരണം ചൂണ്ടിക്കാട്ടിയാണ് എ വി ജോര്‍ജ്ജിനെതിരെയുള്ള ആരോപണം. ജോര്‍ജ്ജിനെതിരെയുള്ള ആരോപണം കൊഴുപ്പിക്കാന്‍ പണവും സ്വാധീനവുമൊഴുക്കി ദിലീപിന്‍റെ ആളുകള്‍ ശക്തമായി രംഗത്തുണ്ടെന്നാണ് റിപ്പോര്‍ട്ട്.

publive-image

മാത്രമല്ല, നിലവില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശുപാര്‍ശ ചെയ്ത ഡി ഐ ജി റാങ്കിലേക്കുള്ള പ്രമോഷന്‍ ഏത് വിധേനയും മുടക്കണമെന്ന വാശിയിലാണ് എ വി ജോര്‍ജ്ജിനെതിരായ നീക്കങ്ങള്‍.

പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയും എ വി ജോര്‍ജ്ജിനെതിരെ ശക്തമായി രംഗത്ത് വന്നിരിക്കുകയാണ്. ഇതിനു പിന്നില്‍ ഐ ഗ്രൂപ്പുകാരനും ദിലീപിന്‍റെ ഉറ്റ ചങ്ങാതിയുമായ കോണ്‍ഗ്രസ് എം എല്‍ എ അന്‍വര്‍ സാദത്താണെന്നാണ് ആക്ഷേപം.

publive-image

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ എം എല്‍ എയെ എ വി ജോര്‍ജ്ജ് ചോദ്യം ചെയ്തിരുന്നു. അതിനാല്‍ തന്നെ ജോര്‍ജ്ജിനെതിരെ പ്രതിപക്ഷത്തെ തിരിക്കാന്‍ അന്‍വര്‍ സാദത്തിനെ ദിലീപ് സമര്‍ഥമായി ഉപയോഗിക്കുന്നു എന്നാണു സംശയിക്കുന്നത്.

എ വി ജോര്‍ജ്ജിനെ മുസ്ലീം വിരുദ്ധനായി ചിത്രീകരിക്കാനും നീക്കമുണ്ട്. ഇതിനായി മുസ്ലീം സംഘടനകള്‍ ശക്തമായി രംഗത്തുണ്ട്. അതേസമയം, സംസ്ഥാനത്തെ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടികയില്‍ ഒരിക്കല്‍പ്പോലും ഇടം പിടിക്കാത്ത ഉദ്യോഗസ്ഥനാണ് എ വി ജോര്‍ജ്ജ്.

publive-image

ഇപ്പോള്‍ ആരോപണ വിധേമായിരിക്കുന്ന അദ്ദേഹത്തിന്‍റെ സ്പെഷ്യല്‍ ടൈഗര്‍ ഫോഴ്സാണ് കൊച്ചിയിലെ ഗുണ്ടായിസവും ക്വട്ടേഷന്‍ ആധിപത്യവും ഒരു പരിധിവരെ അമര്‍ച്ച ചെയ്തത്. അതൊക്കെ മറച്ചു വച്ചാണ് അഴിമതിയുടെ അപ്പസ്തോലന്മാരായ പ്രതിപക്ഷത്തെ പ്രമുഖര്‍ ജോര്‍ജ്ജിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.

publive-image

av george sreejith death
Advertisment