Advertisment

സംഗീതത്തിന്റെ 'കാരുണ്യ ദീപം': സോഷ്യൽ മീഡിയയിലൂടെ വൈറലായ വിൽസൺ മേച്ചരിൽ അച്ചന്റെ പുതിയ സംഗീത ആൽബം

author-image
admin
New Update

സംഗീതമേ അമര സല്ലാപമേ എന്ന ഗാനം ആലപിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറിയ ഫാ വിൽസൺ മേച്ചേരിൽ ,രചനയും സംഗീതവും നിർവ്വഹിച്ച പുതിയ സംഗീത ആൽബം കാരുണ്യ ദീപം പ്രകാശനം ചെയ്തു. ഗ്രാമി അവാർഡ് ജേതാവായ മനോജ് ജോർജ്ജ്, സിനിമ സംഗീത സംവിധായകൻ ജസ്റ്റിൻ ജോർജ് (ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള) , പിന്നണി ഗായിക ലതിക ടീച്ചർ തുടങ്ങിയ പ്രശസ്തരുടെ സാന്നിധ്യം ആൽബത്തിന് പുതിയ സംഗീത അനുഭവം നൽക്കുന്നു.

Advertisment

നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഗീത പരിപാടികൾ നടത്തുന്ന വിൽസൺ അച്ചൻ, സംഗീതത്തിൽ കഴിവ് തെളിയിച്ച അനാഥ കുട്ടികളുടെ ക്ഷേമത്തിനായിട്ടാണ്, ഈ സംഗീത ആൽബം വിപണിയിൽ എത്തിച്ചിരിക്കുന്നത് .പ്രോസി മീഡിയ ഹൗസ്സും ,ഐ പി ആർ പ്രൈ വെറ്റ് ലിമിറ്റെടും ചേർന്നാണ് ആൽബം നിർമ്മിച്ചിരിക്കുന്നത്. ഓഡിയോ സി ഡി ,പാലായിലെ പ്രധാന ക്രിസ്ത്യൻ ബുക്ക് ഹസ്സുകളിൽ ലഭ്യമാണ്.

ഹൃദയസ്പർശിയായ വരികളും സംഗിതവും ഉൾകൊള്ളിച്ച് പതിനാല് ഗാനങ്ങളായി ചിട്ടപ്പെടുത്തിയിരിക്കുന്ന ആൽബത്തിൽ പാടിയിരിക്കുന്നത്, ഫാ വിൽസൺ മേച്ചേരിൽ, ലതിക ടീച്ചർ ( കാതോട് കാതോരം ഫെയിം), ആൻ എമി, വിനോഥ് ഇലഞി, ലല്ലു അനൂപ് ( സിംഗിങ്ങ് കപ്പിൾ ഫെയിം), തുടങ്ങിയ അനുഗ്രഹീത ഗായകരാണ് .

publive-image

ക്രിസ്തിയ ഭക്തിഗാന ശാഖയിലെ, വേറിട്ട് ശബ്ദമായി വിൽസണച്ചന്റെ ഗാനങ്ങൾ, ഇതിനോടകം തന്നേ ജനങ്ങൾ ഏറ്റെടുത്തിരിക്കുന്നു. തന്റെ പ്രേഷിത പ്രവർത്തനത്തിന്റെ ഭാഗമായി വിയന്നയിൽ സേവനം അനുഷ്ഠിക്കുന്ന അച്ചൻ, സംഗീതത്തിന്റെ ദൈവഭാഷകൊണ്ട് അനേകർക്ക് കാരുണ്യ ദീപമായി മാറുകയാണ്. ഗാനത്തിലെ വരികൾ പോലെ 'തിരുമുമ്പിൽ തെളിയുന്നു തിരി ആയിരം', മനുഷ്യർക്ക് നന്മയുടെ പ്രകാശമായി മാറുന്നു ഈ വൈദീകന്റെ ഒരോ ഗാനങ്ങളും.

Advertisment