Advertisment

ലിനിയുടെ കുടുംബത്തോടുള്ള സർക്കാർ അനാസ്ഥ ജനാധിപത്യ കേരളത്തിന് അപമാനം: യൂത്ത് ഫ്രണ്ട് (എം)

author-image
admin
New Update

കോട്ടയം:  നിപാ വൈറസ് ബാധിച്ച രോഗികളെ ചികിൽസിച്ച് വൈറസ് രോഗം പിടിപെട്ട് കോഴിക്കോട്ട് മരണമടഞ്ഞ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നേഴ്സ് ലിനിയുടെ കുടുംബത്തെ സന്ദർശിക്കാനോ, മൃത സംസ്കാരത്തിനു പോലും വേണ്ടത്ര സജീകരണങ്ങൾ ചെയ്യാനോ ആരോഗ്യ മന്ത്രിയും, സർക്കാരും തയ്യാറാകാത്തത് കുറ്റകരമായ അനാസ്ഥയാന്നെന്നും, ജാനാധിപത്യ കേരളത്തിന് അപമാനമാണെന്നും യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ കുറ്റപ്പെടുത്തി.

publive-image

അപകടകരമായ സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന നേഴ്സ്മാർക്ക് വേണ്ടത്ര സുരക്ഷാ മുൻകരുതലുകൾ ആരോഗ്യ വകുപ്പ് ഉറപ്പു വരുത്തണമെന്നും യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻറ് സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.

Advertisment