Advertisment

വീണ്ടും കടലാക്രമണ മുന്നറിയിപ്പ് : 7 അടി വരെയുള്ള വന്‍തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് സമുദ്രനിരീക്ഷണ കേന്ദ്രം

New Update

publive-image

Advertisment

തിരുവനന്തപുരം∙ കേരളത്തിന്റെ തീര പ്രദേശങ്ങളില്‍ വീണ്ടും കടലാക്രമണ മുന്നറിയിപ്പ് . ബുധനാഴ്ച 5 മുതല്‍ അടി 7 അടി വരെയുള്ള വന്‍തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രനിരീക്ഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട് .

നാളെ രാത്രി വരെയാണ് നിയന്ത്രണം. മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

തീരപ്രദേശങ്ങളിൽ താമസിക്കുന്നവരും മത്സ്യത്തൊഴിലാളി കുടുംബങ്ങളും അതീവ ജാഗ്രത പുലർത്തണമെന്നും നിർദ്ദേശമുണ്ട്. തിരുവനന്തപുരം ശംഖുമുഖം തീരത്ത് 48 മണിക്കൂര്‍ നേരത്തേക്ക് സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.

കടലാക്രമണം ശക്തമായതിനാലും തീരവും അടുത്തുള്ള റോഡും ഭാഗികമായി തകര്‍ന്നതിനാലുമാണ് നടപടി. സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളില്‍ കഴിഞ്ഞ ഒരാഴ്ചയായി ശക്തമായ കടലാക്രമണം അനുഭവപ്പെടുകയാണ്.

latset
Advertisment