Advertisment

മഴക്കെടുതി മരണം വിതയ്ക്കുന്നു. മരണം ആറായി. നൂറുകണക്കിന് ഗ്രാമങ്ങളും നഗരങ്ങളും വെള്ളത്തിനടിയില്‍

New Update

publive-image

Advertisment

കോട്ടയം : കനത്ത മഴയിൽ സംസ്ഥാനത്തിന്റെ നൂറുകണക്കിന് ഗ്രാമങ്ങളും നഗരങ്ങളും വെള്ളത്തിനടിയില്‍ . വ്യാപകമായ കെടുതികളാണ് സംസ്ഥാനത്ത് അരങ്ങേറുന്നത്.

publive-image

മരം വീണും വെള്ളം കയറിയും റോഡ്, റെയിൽ ഗതാഗതം സംസ്ഥാനത്ത് ഏതാണ്ട് ഭാഗികമായി തടസ്സപ്പെട്ടു. വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണു കാലാവസ്ഥാ മുന്നറിയിപ്പ്.

publive-image

മൂഴിയാർ, മണിയാർ അണക്കെട്ടുകൾ തുറന്നിട്ടുണ്ട്. എറണാകുളം കുട്ടമ്പുഴയിൽ ചപ്പാത്ത് മുങ്ങിയതു മൂലം യാത്രാസൗകര്യം കിട്ടാതെ പുളിയനാനിക്കൽ ടോമി (55) മരിച്ചു.

publive-image

ചെറുതോണിയില്‍ വീട് തകര്‍ത്ത കാട്ടാന കിണറ്റിനുള്ളില്‍ തലകുത്തിവീണ് ചെരിഞ്ഞു . ഈ ആനയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ ജെസിബി മറിഞ്ഞ് യുവാവും മരിച്ചു. കൈതപ്പാറ കുളമ്പേൽ ജോബിഷ് ചാക്കോ ( 28 )ആണ്‌ മരിച്ചത്.

തിരുവനന്തപുരം മുതൽ തൃശൂർ വരെ എട്ടു ജില്ലകളിൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. പലയിടത്തും ഉരുൾപൊട്ടി. മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പുയർന്നു.

publive-image

ആലപ്പുഴ തുറവൂർ തീരദേശ പാതയിലും എറണാകുളം മുളന്തുരുത്തിയിലും റെയിൽവേ ട്രാക്കിൽ മരം വീണതിനാൽ ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ വെള്ളക്കെട്ടാണ്.

publive-image

ആലുവ മണപ്പുറം വെള്ളത്തിൽ മുങ്ങി. കുട്ടനാട് കൈനകരിയിൽ രണ്ടിടങ്ങളിൽ മടവീണ് അഞ്ഞൂറ് ഏക്കറോളം സ്ഥലത്തെ കൃഷി നശിച്ചു. ഇടുക്കി തൊടുപുഴയ്ക്കു സമീപം പൂമാലയിൽ ഉരുൾപൊട്ടി കൃഷിയിടം നശിച്ചു.

mazha latest
Advertisment