Advertisment

കെയറും ആശ്രയം യു.എ.ഇയും വീണ്ടും കൈകോര്‍ത്തു. പ്രളയ ദുരിത ബാധിതരായ ആയിരം കുടുംബങ്ങള്‍ക്ക് ധനസഹായ വിതരണം ഇന്ന്

author-image
വൈ.അന്‍സാരി
New Update

publive-image

Advertisment

മൂവാറ്റുപുഴ: പ്രമുഖ ടെക്‌സ്റ്റൈല്‍സ് ബ്രന്റായ 'കെയര്‍' സാമൂഹിക സേവന കൂട്ടായ്മയായ ആശ്രയം യു.എ.ഇയുമായി ചേര്‍ന്ന് പ്രളയ ദുരിത ബാധിതരായ ആയിരം കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൂവാറ്റുപുഴ കോതമംഗലം പ്രളയമേഖലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കാണ് ധനസഹായം നല്‍കുന്നതെന്ന് കെയര്‍ എം.ഡിയും നോര്‍ക്ക റൂട്ട്‌സ് മുന്‍ ഡയറക്ടറുമായ ഇസ്മയില്‍ റാവുത്തര്‍ ആശ്രയം യു.എ.ഇ പ്രസിഡന്റ് റഷീദ് കോട്ടയില്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

ഇന്ന് വൈകിട്ട് 3.30 ന് മാതിരപ്പിള്ളി ഗവ.വി.എച്ച്.എസ്. എസ്. സ്‌കൂളില്‍ വച്ച് ധനസഹായം വിതരണ പൊതുസമ്മേളനം ജോയ്‌സ് ജോര്‍ജ്ജ് എം.പി. ഉദ്ഘാടനം ചെയ്യും. ഇസ്മയില്‍ റാവുത്തര്‍ അധ്യക്ഷത വഹിക്കും .സാമ്പത്തിക സഹായ വിതരണഉദ്ഘാടനം എം.എല്‍.എ.മാരായ ആന്റണി ജോണ്‍, എല്‍ദോ എബ്രഹാം എന്നിവര്‍ നിര്‍വ്വഹിക്കും.

publive-image

മുന്‍ എം.എല്‍.എമാരായ റ്റി.യു.കുരുവിള,ജോസഫ് വാഴയ്ക്കന്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍മാരായ മഞ്ജു സിജു,ഉഷ ശശിധരന്‍, എ.എന്‍.രാധാകൃഷ്ണന്‍, കെ.എം.അബ്ദുല്‍ മജീദ്, ഷീബാ എല്‍ദോസ്, അഡ്വ.പി.എം.ഇസ്മയില്‍, ആശ്രയം ദുരിതാശ്വാസ നിധി കോര്‍ഡിനേറ്റര്‍ മുഹമ്മദ് അസീസ്, എം.എ.സഹീര്‍,ഷെവ.സാജു സ്‌കറിയ, ജോണ്‍ തെരുവത്ത്, നാസര്‍ കക്കുറിഞ്ഞിയില്‍ മാതിരപ്പിള്ളി ഗവ.വി.എച്ച്.എസ്.എസ്. ഹെഡ്മിസ്ട്രസ് കല്യാണിക്കുട്ടി, റെജി ടി.എസ്. എന്നിവര്‍ സംസാരിക്കും.

ആശ്രയം കേരള ചാപ്റ്റര്‍ കോര്‍ഡിനേറ്റര്‍ പി.എ.സുബൈര്‍ റിപ്പോര്‍ട്ട് അനതരിപ്പിക്കും. സെക്രട്ടറി സുനില്‍ പോള്‍ സ്വാഗതവും ഷൈന്‍ കെ.കുര്യാക്കോസ് നന്ദിയും പറയും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പൊലിസ് ഉദ്ദ്യോഗസ്ഥര്‍ മൂവാറ്റുപുഴ കോതമംഗലം പ്രദേശത്തെ തഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും. മൂന്നു ഘട്ടങ്ങളിലായി അഞ്ചുകോടിയോളം രൂപയുടെ ദുരിതാശ്വാസ സഹായവിതരണമാണ് ഇക്കുറി 'കെയറും ആശ്രയം യു.എ.ഇയുമായി ചേര്‍ന്ന് നടത്തിയത്.

uae news
Advertisment