Advertisment

83% വും ക്രിസ്തുമത വിശ്വാസികള്‍. 40% പേര്‍ എയിഡ്സ് ബാധിതര്‍ ? ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാതിരിക്കാന്‍ കന്യകമാര്‍ മാസം 1000 രൂപ സമ്മാന൦ ! ഈ ദരിദ്രരാജ്യത്തെ സമ്പന്ന രാജാവിന് 15 ഭാര്യമാര്‍ !!

New Update

publive-image

Advertisment

ദരിദ്ര രാജ്യത്തെ സമ്പന്ന രാജാവ് !

Kingdom of eSwatini - ദക്ഷിണാഫ്രിക്ക, മൊസാമ്പിക് എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഒരു കുഞ്ഞുരാജ്യം. ജനസംഖ്യ ഒരു കോടി മുപ്പത്തഞ്ചു ലക്ഷം മാത്രം.

സ്വാസിലാന്റ് എന്ന പേരിലറിയപ്പെട്ടിരുന്ന രാജ്യത്തിന്‍റെ ഇപ്പോഴത്തെ പേര് കിങ്ങ്ഡം ഓഫ് ഈ സ്വാറ്റിനി സമ്മാനിച്ചത്‌ രാജാവായ മസ്വാതി മൂന്നാമന്‍ ആണ് ( Mswati III). രാജ്യത്തെ 50 മത് സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായാണ് ഈ പെരുമാറ്റം.

publive-image

സ്വാസിലാന്റ് ഒരു ദാരിദ്രരാജ്യമാണ്. 70 % ജനങ്ങളും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് അധിവസിക്കുന്നത്. ഇതില്‍ 64 % ആളുകള്‍ ഒരു ദിവസം 80 ഇന്ത്യന്‍ രൂപയ്ക്ക് സമാനമായ തുകകൊണ്ടാണ് ജീവിക്കുന്നത്.

തൊഴിലി ല്ലായ്മ 40% ശതമാനമാണ്. എയിഡ്സ് രോഗബാധിതര്‍ ഏറ്റവും കൂടുതലുള്ള രാജ്യമാണ് ഇത്. ജനസംഖ്യയില്‍ 40% പേര്‍ എയിഡ്സ് ബാധിതരാണ് ...

publive-image

മതപരമായി സ്വാസിലാന്റ് ജനത 83% വും ക്രിസ്തുമത വിശ്വാസികളാണ്..

എയിഡ്സ് പടരുന്നത്‌ തടയാനായി 19 -  വയസ്സില്‍ താഴെയുള്ള കന്യകമാര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാതിരിക്കാന്‍ അവര്‍ക്ക് പ്രതിമാസം 1000 രൂപ സമ്മാനമായി രാജാവ് പ്രഖ്യാപിച്ചത് ഏറെ വിവാദമായിരുന്നു..

publive-image

ജനങ്ങള്‍ പട്ടിണിയിലാണെങ്കിലും രാജാവ് അങ്ങനെയല്ല. ലോകത്തെ അതിസമ്പന്നരില്‍ ഒരാളാണ് അദ്ദേഹം.

2009 - ല്‍ ഫോബ്സ് മാഗസില്‍ പുറത്തിറക്കിയ ലിസ്റ്റ് പ്രകാരം 200 മില്യണ്‍ ഡോളര്‍ ആസ്തിയുള്ള മസ്വാതി, ലോകത്തെ 15 മത്തെ സമ്പന്നനായിരുന്നു. 5 ലക്ഷം ഡോളറിന്റെ Maybach കാര്‍ ഉള്‍പ്പെടെ 62 ആഡംബര വാഹനങ്ങള്‍ അദ്ദേഹത്തിനുണ്ട്.

രാജാവിന്‍റെ 15 ഭാര്യമാരില്‍ ഒരാള്‍ അടുത്തകാലത്ത് ആത്മഹത്യ ചെയ്യുകയുണ്ടായി. അവസാനമായി 2013 ലാണ് 49 കാരനായ രാജാവ് 15 മത്തെ റാണിയായി ഒരു 18 കാരിയെ വിവാഹം കഴിച്ചത്.

Kingdom of eswatini യില്‍ എല്ലാ വര്‍ഷവും നടക്കുന്ന റീഡ് ഡാന്‍സ് ( അമലംഗാ സെറിമണിയുടെ ഭാഗം ) വളരെ പ്രസിദ്ധമാണ്. ഇതിന്‍റെ ഭാഗമായി യുവതികള്‍ രാജാവിനുമുന്നില്‍ മേല്‍വസ്ത്രം ധരിക്കാതെ നൃത്തം ചെയ്യണം.

publive-image

അങ്ങനെ നൃത്തം ചെയ്യുന്ന പെണ്‍കുട്ടികളില്‍ നിന്ന് രാജാവിന് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാന്‍ അധികാരമുണ്ട്‌. ഈ ആഘോഷവേളയില്‍ യുവതീയുവാക്കള്‍ക്ക് എയിഡ്സ് ബോധവല്‍ക്കരണം, രാഷ്ട്രബോധം, സാമൂഹ്യകര്‍ത്തവ്യം എന്നിവയെപ്പറ്റിയെല്ലാം വിശദമായ ക്ലാസ്സുകളും നടത്താറുണ്ട്‌.

15 റാണിമാരുണ്ടെങ്കിലും അതില്‍ രണ്ടുപേര്‍ക്ക് മാത്രമേ രാജ്ഞി എന്ന നിലയിലുള്ള ഔദ്യോഗിക സ്ഥാനമുള്ളു. എല്ലാ റാണിമാര്‍ക്കും അതിവി ശാലമായ ആഡംബര കൊട്ടാരങ്ങള്‍ രാജാവ് പണികഴിച്ചു നല്‍കിയിട്ടുണ്ട്.

മസ്വാതി രാജാവിന്‍റെ പിതാവായിരുന്ന സോഭുജ രാജാവിന് 125 റാണിമാരുണ്ടായിരുന്നു. അദ്ദേഹം 82 വര്‍ഷക്കാലം രാജഭരണം കയ്യാളിയിരുന്നു.

publive-image

സ്വാസിലാന്ഡ് രാജാവ് ആഡംബരത്തിന്‍റെയും, റാണിമാരുടെയും, സമ്പത്തിന്‍റെയും പരമ്പരാഗത വസ്ത്രധാരണത്തിന്റെയും കാര്യത്തില്‍ വളരെ പ്രസിദ്ധനാണ്. മുന്‍‌കൂര്‍ അനുവാദമില്ലാതെ രാജാവിന്‍റെ ഫോട്ടോ എടുക്കാനും വിലക്കുണ്ട്.

Swaziland എന്ന പേര് eSwatini എന്നാക്കിയതില്‍ പ്രത്യേകിച്ച് അര്‍ത്ഥമൊന്നുമില്ല. സ്വാസി വര്‍ഗ്ഗങ്ങളുടെ മണ്ണ് എന്നാണ് അതിനര്‍ത്ഥം. രാജ്യത്തെ പട്ടിണിയും തൊഴിലില്ലായ്മയും മാറ്റാന്‍ ശ്രമിക്കാതെ പേരു മാറ്റിയതുകൊണ്ട് കാര്യമില്ലെന്നാണ് നല്ലൊരു വിഭാഗം ജനങ്ങളും അഭിപ്രായപ്പെടുന്നത്.

kanappurangal latest
Advertisment