Advertisment

സര്‍ക്കാര്‍ ആശുപത്രികളുടെ തീവ്രപരിചരണ വിഭാഗത്തെക്കുറിച്ച്‌ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു ;ആരോഗ്യമന്ത്രി കെ കെ ഷെെലജ

New Update

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളുടെ തീവ്രപരിചരണ വിഭാഗത്തെക്കുറിച്ച്‌ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് ആരോഗ്യമന്ത്രി കെ കെ ഷെെലജ. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആധുനിക ഉപകരണങ്ങളുടെ ഉദ്ഘാടന ചടങ്ങിലാണ് മന്ത്രിയുടെ പരാമര്‍ശം.

Advertisment

publive-image

വീഴ്ച്ച ഉണ്ടെങ്കില്‍ അത് തിരുത്താന്‍ തയ്യാറാണ്. പക്ഷെ വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പറയരുത്. സര്‍ക്കാരിന്‍റെ ഭാഗമായ ചില ആളുകള്‍ തന്നെ വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

നഴ്സിംഗ് ഓഫീസറുടെ ശബ്ദ സന്ദേശം സത്യവിരുദ്ധമാണെന്നായിരുന്നു കളമശ്ശേരി മെഡിക്കല്‍ കേളേജ് അധികൃതര്‍ പറഞ്ഞത്. എന്നാല്‍ ശബ്ദ സന്ദേശം വ്യാജമല്ലെന്നും സത്യംപറഞ്ഞ നഴ്‍സിങ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തത് നീതികേടെന്നും ഡോക്ടര്‍ നജ്‍മ വെളിപ്പെടുത്തിയിരുന്നു.

സംഭവത്തില്‍ ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങി. ആരോഗ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ റംല ബീവിയുടെ നേതൃത്വത്തിലാണ് അന്വേഷണം.

kk shylaja response
Advertisment