Advertisment

ശിഹാബ് തങ്ങള്‍ അമരസ്മരണയുടെ അപൂര്‍വ്വ വ്യക്തിത്വം. റിയാദ് കെ.എം.സി.സി.

author-image
admin
New Update

റിയാദ്: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അമരസ്മരണയുടെ അപൂര്‍വ്വ വ്യക്തിത്വമാണെന്ന് റിയാദ് കെ.എം.സി.സി. സെന്‍ട്രല്‍ കമ്മിറ്റി നടത്തിയ അനുസ്മരണ സദസ്സ് അഭിപ്രായപ്പെട്ടു. മൂന്നരപതിറ്റാണ്ട് കാലം സമൂഹത്തിനും നാടിനും തങ്ങള്‍ നല്‍കിയ സേവനങ്ങള്‍ വിലമതിക്കാനാവാത്തതും അനുഗ്രഹീതവുമാണ്.

Advertisment

publive-image

റിയാദ് കെ.എം.സി.സി. സെന്‍ട്രല്‍ കമ്മിറ്റി നടത്തിയ അനുസ്മരണ സദസ്സില്‍ പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷ പ്രസംഗം നടത്തുന്നു..

രാഷ്ട്രീയ നേതാവ് എന്നതിലുപരി  സാഹിത്യത്തില്‍ തല്‍്പരനായിരുന്ന തങ്ങള്‍ നിരവധി ലേഖനങ്ങളും കവിതകളും എഴുതിയിട്ടുണ്ട്. അറബി സാഹിത്യത്തിലെ പല പ്രമുഖരുമായും തങ്ങള്‍ക്ക് വലിയ അടുപ്പമുണ്ടായിരുന്നു രാജ്യത്ത് ഉയര്‍ന്നുവന്ന ഫാസിസ്റ്റ്  തീവ്രവാദ ചിന്തകളെ പ്രതിരോധിക്കുവാന്‍ അദ്ദേഹം കാണിച്ച ജാഗ്രത പുതിയ കാലത്ത് സമൂഹം ഏറ്റെടുക്കേണ്ടതും അനുകരിക്കേണ്ടതുമാണ്. ജനാധിപത്യത്തില്‍ അങ്ങേയറ്റം വിശ്വാസമര്‍പ്പിക്കുകയും മതേതരത്വം ജീവവായുപോലെ കൊണ്ട് നടക്കുകയും ചെയ്ത തങ്ങള്‍ അപൂര്‍വ്വ പ്രതിഭാസമായിരുന്നുവെന്നുന്ന് അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ച സത്താര്‍ താമരത്ത് അഭിപ്രായപ്പെട്ടു.

റിയാദ് കെ.എം.സി.സി. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ അധ്യക്ഷം വഹിച്ചു. യു.പി.മുസ്തഫ അനുസ്മരണ സദസ്സ് ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമ്മര്‍ ബാഫഖി തങ്ങള്‍, ചെര്‍ക്കുളം അബ്ദുള്ള എിവരുടെ അനുസ്മരണ സദസ്സാണ് ബത്ഹ ഷിഫാ അല്‍ജസീറ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നത്.

കേരളീയ മുസ്ലിം സമൂഹത്തിന്റെ രാഷ്ട്രീയവും മതപരവുമായ പുരോഗതിക്ക് വേണ്ടി ഒരു വിട്ടുവീഴ്ചയുമില്ലാതെ പോരാടിയ ധൈര്യശാലിയായിരുന്നു സയ്യിദ് ഉമ്മര്‍ ബാഫഖി തങ്ങളെന്ന് അനുസ്മരണപ്രഭാഷണം നടത്തിയ  ഹംസത്തലി പനങ്ങാങ്ങര പറഞ്ഞു.  കഴിഞ്ഞ ദിവസം മരണപ്പെ'ട്ട  മുസ്ലിം ലീഗ് സംസ്ഥാന ട്രഷററായിരുന്ന ചെര്‍ക്കുളം അബ്ദുള്ള അനുസ്മരണം മജീദ് പയ്യൂന്നുര്‍ നിര്‍വഹിച്ചു. കേരള രാഷ്ട്രീയത്തില്‍ തന്റെ കഴിവുകള്‍ കൊണ്ട് വ്യക്തിമുദ്ര പതിപ്പിക്കുകയും കുടുംബശ്രീ പോലുള്ള പദ്ധതി രാജ്യത്തിന് സമര്‍പ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുകയും ചെയ്ത മികച്ച ഭരണാധികാരിയായിരുന്നു ചെര്‍ക്കുളം അബ്ദുള്ളയെ് അദ്ദേഹം അനുസ്മരിച്ചു.

ബഷീര്‍ താമരശ്ശേരി ഖിറാഅത്ത് നടത്തി. സുഫ്‌യാന്‍ അബ്ദുസ്സലാം, കെ.കെ.കോയാമു ഹാജി, അബ്ദുസ്സമദ് കൊടിഞ്ഞി എന്നിവര്‍ പ്രസംഗിച്ചു. ജലീല്‍ തിരൂര്‍ സ്വാഗതവും, മാമുക്കോയ തറമ്മല്‍ നന്ദിയും പറഞ്ഞു. ഉസ്മാനാലി പാലത്തിങ്ങല്‍, കെ.ടി.അബൂബക്കര്‍, അഡ്വ. അനീര്‍ബാബു , റസാഖ് വളക്കൈ, ഷാജി പരീത് എന്നിവര്‍ നേതൃത്വം നല്‍കി.

 

 

Advertisment