Advertisment

ജിദ്ദാ കെ.എം സി സി ഹജ്ജ് വളണ്ടിയർ മഹാസംഗമം മുനവ്വറലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്യും.

New Update

ജിദ്ദ: ഉത്തമ സേവനത്തിന് ഉദാത്ത മാതൃക എന്ന സന്ദേശവുമായി സൗദി കെ.എം സി സി നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹജ്ജ് വേളയിൽ മിനയിലും പരിസര പ്രദേശങ്ങളിലും നടക്കുന്ന ഹജ്ജ് സേവന പ്രവർത്തനങ്ങൾക്ക് ജിദ്ദ കെ.എം സി സി സെൻട്രൽ കമ്മിറ്റി അയക്കുന്ന 1500 വളണ്ടിയർമാരുടെ അവസാന വട്ട പരിശീലക്യാമ്പ് ആഗസ്റ്റ് 17 വെള്ളിയാഴ്ച അരാസാത്തിലെ കമ്മത് കോമ്പൗണ്ടിൽ നടക്കും. സൗദി രാജാവിന്റെ അതിഥിയായി ഹജ്ജിനെത്തിയ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ വളണ്ടിയർ സംഗമം ഉൽഘാടനം ചെയ്യും.

Advertisment

publive-image

സൗദി രാജാവിന്റെ പ്രത്യേക ക്ഷണപ്രകാരം ഹജ്ജ് നിർവഹിക്കാനെത്തിയ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളെ അരിമ്പ്ര അബൂബക്കറിന്റെ നേതൃത്വത്തിൽ കെ.എം സി സി നേതാക്കൾ ഹജ്ജ് ടർമിനലിൽ സ്വീകരിക്കുന്നു.

കെ.എം.സി സി നാഷണൽ കമ്മിറ്റി പ്രസിഡൻറ് കെ.പി.മുഹമ്മദ് കുട്ടി കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കരീംചേലേരി, അബ്ദുസ്സമദ് പൂക്കോട്ടൂർ തുടങ്ങിയ നിരവതിപ്രമുഖ വ്യക്തിത്വ ങ്ങളും പ്രശസ്ത ട്രൈൻനർമാരും പങ്കെടുക്കും. ആൾകൂട്ടത്തിൽ അത്യാഹിതങ്ങളും അപകടങ്ങളും സംഭവിച്ചാൽ അവസരോചിതമായി വളണ്ടിയർ ഇടപെടേണ്ട രീതികളെ കുറിച്ച് വിദക്തരുടെ പരിശീലനവും മെഡിക്കൽ ക്ലാസ്സും നൽകുന്നതാണ്. 20 സ്ക്വയർ കിലോമീറ്റർ വിസ്തൃതിയിലുള്ള മിന താഴ് വരയെ കുറിച്ച് വളണ്ടിയർക്ക് വ്യക്തമായ അവബോധം പകരുന്ന മിന പടനവും, മേപ് റീഡിംഗും ക്വാസിൽ നടക്കും, ഹജ്ജിന്റെ ചരിത്രപരവും ആത്മീയവുമായ വശങ്ങൾ ഉൾകൊള്ളുന്ന മോട്ടിവേഷൻ ക്ലാസ്സും ട്രൈനിംഗിന്റെ ഭാഗമാവും.ഇളംപച്ച ജാക്കറ്റും തൊപ്പിയും അണിഞ്ഞ 1500 വളണ്ടിയർമാരുടെ മാർച്ച് പാസ്സും വളണ്ടിയർ പരേഡും സംഗമത്തിന്റെ സവിശേഷതയായിരിക്കും.

മുൻ കാല സേവന പരിജയമുള്ള വളണ്ടിയർക്ക് മുൻഗണന നൽകിയാണ് കെ.എം സി സി വളണ്ടിയർമാരെ തെരഞ്ഞെടുത്തത് മണ്ഡലം, ജില്ലാതല പരിശീലനങ്ങൾ പൂർത്തിയാക്കിയാണ് സെൻട്രൽ കമ്മിറ്റി വളണ്ടിയർ മഹാസംഗമം നടത്തുന്നത്. ഉത്തർപ്രദേശ്, മധ്യപ്രദേശ്, ജാർഗണ്ഡ്, മഹാരാഷ്ട്രാ, ആസ്സാം, ബീഹാർ, പശ്ചിമ ബംഗാൾ തെലുങ്കാന,കർണ്ണാടക തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള വളണ്ടിയർമാർക്കുള്ള ഒന്നാം ഘട്ട പരിശീലനം ഒരാഴ്ച മുമ്പ് കഴിഞ്ഞു.

ജിദ്ദാ കെ.എം സി സി ഭാരവാഹികളുടെ നേതൃത്വത്തിൽ 20 ഉപസമിതികളിലായി 150 അംഗ സമിതിയുടെ നേതൃത്വത്തിൽ ഒന്നര മാസമായി ജിദ്ദ കെ.എം സി സി വളണ്ടിയർ പ്രവർത്തനത്തിന് മുന്നൊരുക്കം നടത്തുകയായിരുന്നു ഒരു മാസത്തിലതികമായി സെൻട്രൽ കമ്മിറ്റിയുടെ എയർ പോർട്ട് മിഷൻ ഹജ്ജ് ടർമിനലിൽ വന്നിറങ്ങുന്ന ഹാജിമാർക്ക് സേവനം ചൈയതു വരികയാണ്. വളണ്ടിയർ സംഗമത്തിന് അന്തിമരൂപം നൽകാൻ ചേർന്ന ജിദ്ദ സെൻട്രൽ കമ്മിറ്റി ഭാരവാഹിയോഗത്തിൽ ആക്ടിംഗ് പ്രസിഡന്റ് സി.കെ.റസാഖ് മാസ്റ്റർ അദ്യക്ഷത വഹിച്ചു 'അൻവർ ചേരങ്കെ ഉൽഘാടനം ചെയ്തു. നിസ്സാം മമ്പാട്, വി.പി മുസ്തഫ, അബ്ദുള്ള പാലേരി, സി.സി കരീം, നാസർ മച്ചിങ്ങൽ, ഇസ്ഹാഖ് പൂണ്ടോളി, ശിഹാബ് താമരകുളം,അസീസ് കോട്ടോ പാടം എന്നിവർ ചർച്ചയിൽ പങ്കെടുത്തു. അബൂബക്കർ അരിമ്പ്ര സ്വാഗതവും ലത്തീഫ് മുസ്ല്യാരങ്ങാടി നന്ദിയും പറഞ്ഞു.

 

Advertisment