Advertisment

*സാമൂഹ്യ പ്രവർത്തകർ കൈകോർത്തു.* *ബീനാ മോഹനൻ നാടണഞ്ഞു.*

author-image
admin
New Update
ദമ്മാം,  2015 മാർച്ചിൽ വീട്ടുജോലി വിസയിൽ വന്ന് കഴിഞ്ഞ 10 മാസമായി താമസ രേഖകളും വേതനവും ലഭിക്കാതെ ദുരിതമനുഭവിച്ചിരുന്ന തൃശൂർ കണിമംഗലം സ്വദേശിനി പരേതനായ പാലയിൽ മോഹനൻ ഭാര്യ ബീന വർഗീസ് തൃശൂർ ജില്ലാ കെ.എം.സി.സി നൽകിയ ടിക്കറ്റിൽ ബുധനാഴ്ച നാടണഞ്ഞു.
Advertisment
publive-image
കഴിഞ്ഞ ഫെബ്രുവരിയിലാണ് ജില്ലാ ട്രഷറർ ഷെഫീർ അച്ചുവിന്റെ ശ്രദ്ധയിൽ ഈ വിഷയം കടന്ന് വരുന്നത്. തുടർന്ന് ജില്ലാ കമ്മറ്റി ദമ്മാം അൽ റൗദയിലുള്ള ഇവരുടെ വീട് കണ്ടെത്തുകയും രേഖകളില്ലാത്തതിനാൽ ഇവരുടെ പാസ്പോർട്ടിലെ വിവരം ശേഖരിക്കുന്നതിന് എറണാകുളം പാസ്പോർട്ട്  ഓഫീസുമായി ബന്ധപ്പെടുന്നതിന് നാട്ടിലുള്ള മകളേയും ഭർത്താവിനേയും ചുമതലപ്പെടുത്തുക വഴി ലഭിച്ച രേഖകൾ പ്രകാരം മാതാവിന്റെ വിഷയത്തിൽ ഇടപെടുന്നതിന് കെ.എം.സി.സിയുടെ പേരിൽ അനുമതിപത്രം ലഭിക്കുന്നതിന് ഇവരുടെ രണ്ട് പെൺമക്കൾ സാക്ഷ്യപ്പെടുത്തിയ പരാതി സൗദി ഇന്ത്യൻ  എംബസിയിലേക്ക് ഫെബ്രുവരി 27ന് കെ.എം.സി.സി മുഖാന്തിരം അയക്കുകയായിരുന്നു.
മാർച്ച് 8ന് റിയാദ് കെ.എം.സി.സി തൃശുർ ജില്ലാ സെക്രട്ടറി അൻഷാദ് കയ്പമംഗലം തുടർ നടപടിക്കായി പരാതിയുടെ പകർപ്പ് സഹിതം  എംബസി സെക്കന്റ് സെക്രട്ടറിയെ സമീപിച്ചെങ്കിലും അനുമതിപത്രം അനുവദിക്കാതിരുന്ന എംബസി നേരിട്ട് സ്പോൺസറെ വിളിച്ച് വിഷയമന്വേഷിച്ചപ്പോൾ പ്രകോപിതനായ അദ്ധേഹം മണിക്കൂറുകൾക്കകം ദമ്മാം അൽമന ആശുപത്രി പരിസരത്ത് ഇവരെ ഇറക്കി കയ്യിൽ ആകെ ഉണ്ടായിരുന്ന മൊബൈലും വാങ്ങി കടന്ന് കളയുകയായിരുന്നു.
മണിക്കൂറുകളോളം ഒഴിഞ്ഞ വയറും കണ്ണീരുമായി ഇരുന്ന ഇവരെ നവോദയ കുടുംബവേദി പ്രവർത്തകരുടെ ശ്രദ്ധയിൽ പെടുകയും തുടർന്ന് ഇവരുടെ ഇടപെടലിൽ നവോദയ രക്ഷാധികാരി ഇ.എം.കബീറിന്റെ നിർദ്ധേശാനുസരണം പോലീസിനും തുടർന്ന് നാടുകടത്തൽ (തർഹീൽ) കേന്ദ്രത്തിലേക്കും ഇവരെ എത്തിക്കുന്നത്.
ഒഴിവു ദിവസങ്ങൾ കഴിഞ്ഞ് ഇ.എം.കബീർ, കെ.എം.സി.സി ജില്ലാ പ്രസിഡന്റ് പി.കെ അബ്ദുൾ റഹിം, ട്രഷറർ ഷെഫീർ അച്ചു എന്നിവർ തർഹീലിലെത്തി ഇവരുടെ ഫയലുകൾ ക്യാപ്റ്റന്റെ നിർദ്ധേശാനുസരണം പോലീസിന് കയ്മാറിയെങ്കിലും സ്പോൺസർ ഹാജരാകാത്തതിനാൽ ഒരു മാസം വീണ്ടും കടന്നു പോയിരുന്നു. ഇവർ ഉപയോഗിച്ചിരുന്ന വസ്ത്രവും, വാങ്ങി വെച്ച സ്വർണ്ണം, പേരമക്കൾക്കുള്ള കളിപ്പാട്ടങ്ങൾ എന്നിവ എടുക്കുന്നതിന് പോലീസുമായി സ്പോൺസറുടെ വീട്ടിൽ എത്തിയെങ്കിലും 37 മാസം ജോലി ചെയ്ത വീടിന്റെ വാതിൽ ഇവർക്കായി തുറക്കപ്പെട്ടില്ല.
പിന്നീട് ഷെഫീർ  അച്ചു സ്പോൺസറുമായും വീടുമായും നിരന്തരം ബന്ധപ്പെട്ടെങ്കിലും അനുകൂല നടപടിയുണ്ടാകാതിരുന്നതിനാൽ മക്കളിൽ നിന്നും നാട്ടിൽ നിന്ന്  ഷെഫീർ അച്ചുവിന്  ലഭിച്ച സങ്കട ഹരജി പ്രകാരം ബീനാ മോഹനൻ സ്വമേധയാ കേസ് പിൻവലിക്കുകയായിരുന്നു.
പിന്നിട് എംബസിയിൽ നിന്നും ലഭിച്ച താല്ക്കാലിക പാസ്പോർട്ട് പ്രകാരം നീണ്ട ഒന്നര മാസത്തെ തർഹീൽ ദുരിതത്തിന് അറുതി വരുത്തി ചൊവ്വാഴ്ച എക്സിറ്റ് അടിച്ച ഇവരെ സാമൂഹ്യ പ്രവർത്തക മഞ്ജു മണിക്കുട്ടന്റെ ജാമ്യത്തിൽ പുറത്തെത്തിക്കുകയായിരുന്നു.
ഒരു ദിവസം കെ.എം.സി.സി വനിത പ്രവർത്തകരോടൊപ്പം താമസിച്ച ഇവരെ നവോദയ കുടുംബവേദി ഭാരവാഹികൾ സന്ദർശിച്ച് ഉപഹാരങ്ങൾ നൽകി സൗഹൃദം പങ്ക് വെച്ചു.  വിവരമറിഞ്ഞ സ്ഥാപനങ്ങളും വ്യക്തികളും നൽകിയ സഹായങ്ങൾ അടക്കം വിമാന കമ്പനി അനുവദിച്ച മുഴുവൻ ഭാരവുമടങ്ങിയ ബാഗുകളുമായി ബുധനാഴ്ച രാവിലെ ജെറ്റ് എയർവേയ്സിൽ പുറപ്പെട്ട്  നാട്ടിലെത്തുകയായിരുന്നു.
കെ.എം.സി.സി നേതാക്കളായ  പി.കെ.അബ്ദുൾ റഹിം, ഷെഫീർഅച്ചു പതിയാശ്ശേരി, വനിതാ പ്രവർത്തകരായ സിമി യൂസഫ്, ഹിസാന, സിനാൻ എന്നിവർ ബീനാ മോഹനനെ യാത്രയാക്കി. സഹായിച്ചവർക്കും സഹകരിച്ചവർക്കും കണ്ഠമിടറിയ വാക്കുകളിൽ നന്ദി പറഞ്ഞാണ് ഇവർ യാത്രയായത്.
Advertisment