Advertisment

ഇറ്റാലിയൻ ക്നായായ ഫെഡറേഷന്റെ നേതൃത്വത്തിൽ തൊസ്‌കാന ക്നാനായ കാത്തോലിക് അസോസിയേഷൻ മാർച്ച് നാലിന് മോന്തേക്കത്തിനിയിൽ യാഥാർഥ്യമാകുന്നു

New Update

ഇറ്റലി : ഇറ്റലിയിലെ തൊസ്‌കാന റീജിയനിലെ ക്നാനായമക്കൾ ഒന്നുചേർന്ന് ക്നാനായസഭയുടെ വിശ്വാസം പരിപാലിക്കുന്നതിനും, സമുദായത്തോടുള്ള വിശ്വാസം വളർത്തുന്നതിനായി, മോന്തേക്കത്തിനി, ലിവെർണോ, ഫിറെൻസ്, സിയന്ന, തൊസ്ക്കനാ എന്നീ സ്ഥലങ്ങളിലെ ക്നാനയമക്കളെ കൂട്ടിയിണക്കി നാളെ മോന്തേക്കത്തിനിയിൽ നടക്കുന്ന ചടങ്ങിൽ  ഫാ. പ്രിൻസ് മുളകുമറ്റത്തിൽ ക്നാനായ കത്തോലിക്ക അസ്സോസിയേഷന്റെ ഉൽഘാടനം നടത്തും.

Advertisment

publive-image

അഡ്ഹോക് കമ്മറ്റി കോ-ഓർഡിനേറ്ററായ ബിജോ തോമസ് മഞ്ഞനാടിയിലിന്റെയും (ഇടയാടിയിൽ), കൺവീനറായ ജയ്സൺ വിലങ്ങുകല്ലിങ്കലിന്റെയും (ഫെഡറേഷൻ പ്രതിനിധി), മറ്റ് കമ്മറ്റി അംഗങ്ങളായ ജോമോൻ വമ്മിയാലിൽ, സാജൻ തോട്ടത്തിൽ, നോബി വേണാട്, ജോബിഷ് കപ്പുകാലയിൽ, ഷാജി കല്ലംതൊട്ടിയിൽ, സിറിൽ ഉറുവാടിയിൽ, സനറ്റ് അത്തിമറ്റത്തിൽ, ബിൻസി ലൂക്ക, ആൻസി ജെയിംസ്, ബിൻസി ജോമോൻ, ബിൻസി ജേക്കബ്, ജെയിംസ് ലൂക്ക, പ്രതീഷ് കൂടണിനാലിൽ, ഷാജി ഫിലിപ്പ്, ലിറ്റി ബിജോ, എന്നിവരുടെ ഒത്തൊരുമയടുള്ള പ്രവർത്തനങ്ങളിലൂടെയാണ് ഇത്രയധികം സ്ഥലങ്ങളിലുള്ള ക്നാനായ മക്കളെ കൂട്ടിയിണക്കി തോസ്ക്കാനയിൽ ക്നാനായ അസോസിയേഷൻ രൂപം കൊള്ളുന്നത്.

അഡോഹ് കമ്മറ്റിയിൽ ഫാ. ജിന്സനെ കൂടാതെ ഫെഡറേഷൻ പ്രതിനിധികളായ തോമസ് കാവിൽ (പ്രസിഡണ്ട്), മാത്യു കൊച്ചുവീട്ടിൽ (ജനറൽ സെക്രട്ടറി), ജോജി അച്ചേട്ട് (ജോ. സെക്രട്ടറി), ജെയ്സൺ വിലങ്ങുകല്ലിങ്കൽ (ട്രെഷറർ), ജെറിൻ ആണ്ടുമാലിൽ എന്നിവരും പങ്കെടുത്തു.

നാളെ നടക്കുന്ന അസ്സോസിയേഷന്റെ ഉൽഘാടനത്തിനും, തുടർന്നുള്ള പ്രവർത്തനങ്ങളിലും, ഏവരുടെയും സാന്നിദ്ധ്യസഹകരണവും, ആശംസകളും, പ്രാർത്ഥനയും ഉണ്ടാകണമെന്നും, സമുദായത്തിന്റെ കെട്ടുറപ്പിനെ കൂടുതൽ ബലപ്പെടുത്തണമെന്നും അഭ്യർത്ഥിച്ചുകൊണ്ട് ഇറ്റാലിയൻ ക്നാനായ കാത്തലിക് ഫെഡറേഷൻ എക്സിക്യൂട്ടീവ് കമ്മറ്റിക്ക് വേണ്ടി ജനറൽ സെക്രട്ടറി മാത്യു കൊച്ചുവീട്ടിൽ.

Advertisment