Advertisment

കോവിഡ്​ വ്യാപനത്തെ തുടര്‍ന്ന്​ ഒന്നരമാസമായി അടഞ്ഞു കിടക്കുന്ന ആലുവ മാര്‍ക്കറ്റ് ഇന്നു മുതല്‍ തുറക്കും: ആദ്യ ദിവസങ്ങളില്‍ മാര്‍ക്കറ്റ് തുറന്നു കൊടുക്കുക മൊത്തവ്യാപാരികള്‍ക്കായി: അഞ്ചു ദിവസം പ്രവര്‍ത്തനം വിലയിരുത്തി തൃപ്‌തികരമാണെന്ന് ഉറപ്പു വരുത്തിയതിന് ശേഷം 24 മുതല്‍ ചില്ലറ വില്‍പന അനുവദിക്കും: നിർദ്ദേശങ്ങൾ ഇങ്ങനെ

New Update

കൊച്ചി; കോവിഡ്​ വ്യാപനത്തെ തുടര്‍ന്ന്​ ഒന്നരമാസമായി അടഞ്ഞു കിടക്കുന്ന ആലുവ മാര്‍ക്കറ്റ് ഇന്നു മുതല്‍ തുറക്കും. ആദ്യ ദിവസങ്ങളില്‍ മൊത്തവ്യാപാരികള്‍ക്കായാണ് മാര്‍ക്കറ്റ് തുറന്നു കൊടുക്കുക.

Advertisment

publive-image

തുടര്‍ന്ന് അഞ്ചു ദിവസം പ്രവര്‍ത്തനം വിലയിരുത്തി തൃപ്‌തികരമാണെന്ന് ഉറപ്പു വരുത്തിയതിന് ശേഷം 24 മുതല്‍ ചില്ലറ വില്‍പന അനുവദിക്കാനാണ്​ തീരുമാനം. ജില്ല കലക്ടര്‍ എസ്. സുഹാസി​ന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലതല കോവിഡ് അവലോകന യോഗത്തിലാണ്​ തീരുമാനമെടുത്തത്.

മാര്‍ക്കറ്റിലേക്ക് വരുന്ന പച്ചമീന്‍ കയറ്റിയ വാഹനം രാവിലെ നാലിനുമുമ്പ്​ ലോഡ് ഇറക്കി പോകണം. രാവിലെ ആറുവരെ മാത്രമായിരിക്കും മൊത്തവ്യാപാരത്തി‍ന്റെസമയം. പച്ചമീന്‍ മൊത്തവ്യാപാരത്തിന് വരുന്ന ചരക്കുവാഹനങ്ങളുടെ അവസാന നമ്ബര്‍ ഒറ്റ, ഇരട്ട എന്ന രീതിയില്‍ ക്രമപ്പെടുത്തും.

ഒറ്റ അക്ക നമ്പര്‍ വാഹനങ്ങള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലും ഇരട്ട അക്ക നമ്ബര്‍ വാഹനങ്ങള്‍ക്ക് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലുമായിരിക്കും പ്രവേശനം. മാര്‍ക്കറ്റിലെ പച്ചക്കറി, കായ്​ തുടങ്ങിയ സാധനങ്ങളുമായി വരുന്ന വാഹനത്തിലെ ജീവനക്കാര്‍ രാവിലെ ആറിനുമുമ്ബ്​ സാധനങ്ങള്‍ ഇറക്കിപ്പോകുന്ന കാര്യം വ്യാപാരികള്‍ ശ്രദ്ധിക്കണം. ഈ ജീവനക്കാര്‍ അവര്‍ക്കായി അനുവദിച്ച ശൗചാലയം മാത്രം ഉപയോഗിക്കുന്നതായും അവര്‍ മാര്‍ക്കറ്റില്‍ തങ്ങുന്നില്ലെന്നും വ്യാപാരികള്‍ ഉറപ്പാക്കണം.

പച്ചക്കറി, മുട്ട, കായ്​ തുടങ്ങിയവയുടെ മൊത്തവ്യാപാര സമയം രാവിലെ ആറുമുതല്‍ 10 വരെയാണ്. സാധനങ്ങള്‍ മൊത്തമായി വാങ്ങാനെത്തുന്ന കച്ചവടക്കാര്‍ മാത്രം കടകളില്‍ കയറി സാധനങ്ങള്‍ വാങ്ങിയശേഷം മാത്രം അവരുടെ വാഹനങ്ങള്‍ മാര്‍ക്കറ്റില്‍ പ്രവേശിപ്പിച്ച്‌ 15 മിനിറ്റിനകം സാധനം കയറ്റി തിരികെപോകണം. ഇതിന്​ പൊലീസ് ടോക്കണ്‍ നല്‍കും.

ശരിയായ രീതിയില്‍ മാസ്ക് ധരിക്കാത്തവരെ പ്രവേശിപ്പിക്കില്ല. എല്ലാ കടകളിലും സാനിറ്റൈസറും ഇടപാടുകാരുടെ രജിസ്‌റ്ററും ഉണ്ടാവണം. സമൂഹ അകലം പാലിക്കണം. മൊത്തക്കച്ചവടത്തിനി​െട ചില്ലറ കച്ചവടം അനുവദിക്കില്ല. നിയന്ത്രണങ്ങള്‍ ആര്​ ലംഘിച്ചാലും കടയുടമയടക്കമുള്ളവര്‍ക്കെതിരെ നടപടിയുണ്ടാകും.

kochi aluva market
Advertisment