Advertisment

കൊരട്ടി പള്ളിയില്‍ മാതാവിന് കിട്ടിയ സ്വര്‍ണ്ണം അടിച്ചുമാറ്റി മുക്കുപണ്ടം വയ്ക്കുകയും നേര്‍ച്ചപ്പണം ചാക്കോടെ അടിച്ചുമാറ്റുകയും ചെയ്ത സംഭവത്തില്‍ ഒളിവില്‍പോയ വികാരി മടങ്ങിയെത്തി. വികാരിയുടെ അടുപ്പക്കാരനെ കമ്മീഷനായി നിയോഗിച്ച് 6 കോടിയുടെ തട്ടിപ്പ് ഒതുക്കാന്‍ അതിരൂപതയുടെ നീക്കം. മാതാവിന്‍റെ പണം അടിച്ചുമാറ്റിയത് കര്‍ദ്ദിനാളിനെതിരെ പടനയിക്കാനെന്നും ആരോപണം ?

author-image
admin
New Update

തൃശൂര്‍ : അതിരൂപതയ്ക്ക് അബദ്ധം പറ്റിയ വസ്തു വില്‍പനയുടെ പേരില്‍ ഒന്നിലും ഉള്‍പ്പെടാത്ത കര്‍ദ്ദിനാളിനെ ക്രൂശിക്കാന്‍ മുന്നില്‍ നിന്ന വൈദികന്‍ കൊരട്ടി മുത്തിയ്ക്ക് കിട്ടിയ പൊന്നും പണവും അടിച്ചു മാറ്റി മാതാവിനെ വരെ വിറ്റ് കാശാക്കിയ സംഭവത്തില്‍ വിശ്വാസികളുടെ പ്രതിക്ഷേധത്തിന് ഇരയാകുന്നു .

Advertisment

ഇടവകക്കാരുടെ പ്രതിക്ഷേധം ഭയന്ന് കഴിഞ്ഞ ദിവസം പള്ളിമുറി പൂട്ടി നാടുവിട്ട തീര്‍ഥാടന കേന്ദ്രമായ കൊരട്ടി ഫെറോനാ വികാരി ഫാദർ മാത്യു മണവാളൻ സംഭവം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ ഇന്നലെ മടങ്ങിയെത്തി.

publive-image

വികാരി മുങ്ങിയതോടെ വികാരിയെ കാണാനില്ലെന്ന് കാട്ടി ഇടവകക്കാര്‍ പള്ളിയ്ക്ക് മുന്‍പില്‍ ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചിരുന്നു.

എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമി ഇടപാടിനെ തുടർന്നുണ്ടായ സാമ്പത്തിക നഷ്ടത്തെ കുറിച്ച് പഠിക്കുന്നതിന് കാനോനിക സമിതി നിയോഗിച്ച പ്രത്യേക സമിതിയിലെ അംഗമായിരുന്നു ഫാദർ മാത്യു മണവളാൻ.

മാതാവിന് നേർച്ചയായി കിട്ടിയ മാലയ്ക്കും വളയ്ക്കും പകരം മുക്കുപണ്ടം വച്ച് ഒർജിനൽ അടിച്ചു മാറ്റി, ആറര കിലോ സ്വർണ്ണത്തിൽ മൂന്നേകാൽ കിലോ അപ്രത്യക്ഷമായി, ഇടവകയില്‍ നടന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ വ്യാപക ക്രമക്കേട് തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് വൈദികനെതിരെ ഉയര്‍ന്നത്. ഇതേ തുടര്‍ന്ന്‍ രണ്ടു തവണ വൈദികനെ ഇടവകക്കാര്‍ ചേര്‍ന്ന്‍ മുറിയില്‍ തടഞ്ഞുവച്ചിരുന്നു.

നാട്ടുകാരുടെ പ്രതിക്ഷേധം ഭയന്ന് മുങ്ങിയ വികാരിയെ ഇദ്ദേഹത്തിന്റെ ഗോഡ് ഫാദറായ സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തും അങ്കമാലി എംഎല്‍എ റോജി എം ജോണും മുന്‍കൈയെടുത്ത് നടത്തിയ മധ്യസ്ഥ നീക്കങ്ങള്‍ക്കവസാനമാണ് പള്ളിയില്‍ തിരികെയെത്തിച്ചത്.

publive-image

കര്‍ദ്ദിനാളിനെതിരെ നടക്കുന്ന വിമത നീക്കങ്ങളില്‍ വിമത വൈദികര്‍ക്ക് പിന്തുണ നല്‍കുന്നത് എംഎല്‍എ ആണെന്ന് ആക്ഷേപമുണ്ടായിരുന്നു.

ഇടവകക്കാരുടെ നേത്രുത്വത്തില്‍ പോലീസിന്‍റെ മധ്യസ്ഥതയില്‍ ഇതേ വൈദികന്‍ അധ്യക്ഷനായി ഈ ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ 20 അംഗ കമ്മീഷന്‍ 6 കോടി രൂപയുടെ അഴിമതി നടന്നതായി കണ്ടെത്തിയ സംഭവത്തില്‍ ഇപ്പോള്‍ മണവാളനച്ചന്റെ ഉറ്റ സുഹൃത്തായ പോൾ തേലക്കാട്ടച്ചനെ കമ്മീഷനായി നിയോഗിച്ച് പ്രതിക്ഷേധം ശമിപ്പിക്കാനുള്ള നീക്കമാണ് സഹായ മെത്രാന്‍ നടത്തുന്നത് .

എന്നാല്‍ തേലക്കാട്ടച്ചന്റെ കമ്മീഷനെ അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഇടവകക്കാര്‍. കൊരട്ടി മാതാവിന് ഭക്തർ നല്കിയ സ്വർണ്ണ മാലയും വളയും ആണ് കാണാതായതില്‍ പ്രധാനം .

സ്വർണ്ണത്തിനു പകരം മുക്കുപണ്ടം പകരം വയ്ച്ച് ഒർജിനൽ അടിച്ചു മാറ്റുകയായിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പ്രകടമായ അഴിമതിയാണ് നടന്നത്.

ആറര കിലോ സ്വർണ്ണത്തിൽ മൂന്നേകാൽ കിലോ അപ്രത്യക്ഷമാത് വിറ്റതായി കാണുന്നില്ല.1 5 വളയും വഴിപാട് ഇനത്തിൽ ലഭിച്ച സ്വർണ്ണത്തിൽ മുക്കുപണ്ടവും കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ പെരുന്നാളിന് ലഭിച്ച മൂന്ന് ചാക്ക് നേർച്ചപ്പണം (നാണയങ്ങൾ ) കാണാനില്ല.

publive-image

ഇതുസംബന്ധിച്ച ആരോപണങ്ങൾ പള്ളിക്കമ്മറ്റി നിയോഗിച്ച അന്വേഷണ കമ്മീഷൻ പരിശോധിച്ചിരുന്നു. കള്ളക്കളികൾ ബോധ്യപ്പെടുകയും ചെയ്തു. നഷ്ടമായ പണത്തെ സംബന്ധിച്ച കൃത്യമായ മറുപടി ലഭിക്കാതെ വന്നതോടെ നാട്ടുകാർ പൊലീസിൽ പരാതി കൊടുക്കുന്നതും പരിഗണിക്കുന്നുണ്ട്.

ഇതിനിടെ കര്‍ദ്ദിനാളിനെ പുറത്താക്കാന്‍ വിമത നീക്കം നടത്തുന്ന വൈദികര്‍ക്കും ഇതിനായി രൂപീകരിച്ച അല്‍മായ സംഘടനയ്ക്കും സാമ്പത്തിക സഹായം നല്‍കിയത് ഫാദർ മാത്യു മണവാളൻ അച്ചനാണെന്നും ഈ വകയിലാണ് പണം നഷ്ടമായതെന്നുമാണ് അച്ചനോടടുത്ത കേന്ദ്രങ്ങള്‍ പുറത്തുവിടുന്ന വിവരം .

അല്ലാതെ ഈ പണം അച്ചന്‍ കുടുംബത്തിലേയ്ക്കോ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കോ അടിച്ചുമാറ്റിയതല്ലെന്നാണ് അദ്ദേഹത്തിന്‍റെ അടുപ്പക്കാരുടെ അവകാശവാദം .

സഹായ മെത്രാന്‍ ഇടയന്ത്രത്ത് പിതാവ് ഇടപെട്ട് അടുപ്പക്കാരനായ തേലക്കാട്ടച്ചനെ ഉപയോഗിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഊര്‍ജ്ജിത ശ്രമങ്ങള്‍ നടത്തുന്നത് ഇതിന്‍റെ ഭാഗമാണെന്നാണ് ആരോപണം.

അല്ലാത്ത പക്ഷം പല കള്ളങ്ങളും അച്ചനു വിളിച്ചു പറയേണ്ടിവരും. അതിരൂപതയെ ഇന്നത്തെ കടക്കെണിയിലേയ്ക്ക് നയിച്ച കാലഘട്ടത്തില്‍ അതിരൂപതയുടെ പ്രോകൃറേറ്റര്‍ ആയിരുന്നു ഫാ . മാത്യൂ മണവാളന്‍ .

alanchery cardinal rcsc
Advertisment