Advertisment

വെള്ളപ്പൊക്ക കെടുതി തീരും മുമ്പെ വ്യാജ പ്രചാരണങ്ങളും സജീവം ; ഇല്ലിക്കല്‍കല്ലില്‍ ഉരുള്‍പൊട്ടിയെന്നും പാലാ നഗരം വെള്ളത്തിലായെന്നും വ്യാജ പ്രചരണം

New Update

കോട്ടയം : വെള്ളപ്പൊക്ക കെടുതിയില്‍ നിന്നും കോട്ടയം ജില്ല പൂര്‍ണ്ണമായും മോചിതമാകും മുമ്പെ ജനങ്ങളില്‍ വിഭ്രാന്തി പരത്തുന്ന വ്യാജ സന്ദേശങ്ങളും സുലഭം . ഇല്ലിക്കല്‍കല്ലില്‍ ഉരുള്‍പൊട്ടിയെന്നും മീനച്ചിലാറിന്റെ ഇരുവശങ്ങളിലും ഉള്ളവര്‍ എത്രയും പെട്ടെന്ന് മാറിപ്പോകണമെന്നും പാലാ മേഖല വെള്ളത്തിലായെന്നുമാണ് വാട്‌സ്ആപ്പ് വഴി സന്ദേശം പരക്കുന്നത്.

Advertisment

publive-image

വിദേശങ്ങളിലുള്ളവര്‍ പോലും നാട്ടിലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും വിവരങ്ങള്‍ ആരായാന്‍ വിളിച്ചുകൊണ്ടിരിക്കുകയാണ് .

മാധ്യമങ്ങളും ഉദ്യോഗസ്ഥരും വാര്‍ത്ത വ്യാജമാണെന്ന് പറഞ്ഞ് മടുത്ത മട്ടിലാണ് .എന്നിട്ടും വ്യാജപ്രചാരണത്തിന് ഒരു കുറവും ഇല്ല .പാലായെ മുക്കിക്കളഞ്ഞ വെള്ളം ഉടന്‍ കോട്ടയത്തേയ്ക്കും എത്തുമെന്നാണ് പ്രചരണങ്ങള്‍ .

Advertisment