Advertisment

ദുരിതാശ്വാസ ക്യാമ്പിലും സ്വൈര്യം കൊടുക്കില്ല - കൊട്ടിയൂര്‍ ക്യാമ്പില്‍ രാഷ്ട്രീയ സംഘര്‍ഷം. 3 പേര്‍ക്ക് പരിക്ക്. 20 എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

New Update

publive-image

Advertisment

കൊട്ടിയൂര്‍: നാടൊന്നിച്ച് നൂറ്റാണ്ടിലെ ഏറ്റവും വലിയ വെള്ളപ്പൊക്കക്കെടുത്തിയെ കൈകോര്‍ക്കുമ്പോള്‍ ദുരിതാശ്വാസ ക്യാമ്പില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ രാഷ്ട്രീയ സംഘര്‍ഷം.

കൊട്ടിയൂരിലെ ദുരിതാശ്വാസ ക്യാമ്പില്‍ എസ്ഡിപിഐ പ്രവര്‍ത്തകരും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മിലാണ് ഏറ്റുമുട്ടിയത് . സംഘര്‍ഷത്തില്‍ മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ 20 എസ്ഡിപിഐ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.

കൊട്ടിയൂര്‍ ഐജെഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് സംഘര്‍ഷം ഉണ്ടായത്. രാത്രി എഴുമുതല്‍ എട്ടു വരെയാണ് ക്യാമ്പില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തത്.

വൈകുന്നേരം 40 പേരോളം വരുന്ന എസ്ഡിപിഐ പ്രവര്‍ത്തകര്‍ ക്യാമ്പില്‍ സന്ദര്‍ശനം നടത്താനെത്തിയിരുന്നു . പ്രത്യേക ടാഗും യൂണിഫോമും ധരിച്ചാണ് ഇവര്‍ എത്തിയത്.

അതോടെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ഇത് ചോദ്യം ചെയ്തു . ദുരിതാശ്വാസ കേന്ദ്രത്തില്‍ മതമോ ജാതിയോ, രാഷ്ട്രീയമോ  അടയാളപ്പെടുത്തുന്ന തരത്തിലുള്ള രീതിയിലുള്ള അടയാളങ്ങളുമായി രക്ഷാപ്രവര്‍ത്തനം നടത്തരുതെന്നും ടാഗ് ഊരി മാറ്റണമെന്നും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

ഇതിന് പിന്നാലെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതേതുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് ഡിവൈഎഫ്‌ഐയുടെ പ്രാദേശിക ഭാരവാഹികളായ മൂന്നുപേര്‍ക്ക് പരിക്കേറ്റത്.

ഇവരെ തലശ്ശേരി കോ- ഓപ്പറേറ്റീവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പേരാവൂര്‍ സിഐയുടെയും കേളകം എസ്‌ഐയുടെയും നേതൃത്വത്തിലെത്തിയ പോലീസാണ് സംഘര്‍ഷം അതിരുവിട്ടുപോകാതെ അവസാനിപ്പിച്ചത്

mazha flood
Advertisment