Advertisment

സംഹാരതാണ്ഡവമാടി മഴ : കണ്ണൂരും മലപ്പുറത്തും പാലക്കാടും ഉരുള്‍പൊട്ടല്‍, കോഴിക്കോട് പാലം ഒലിച്ചുപോയി

New Update

Advertisment

കോഴിക്കോട്: മഴ വീണ്ടും ശക്തി പ്രാപിച്ചതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീണ്ടും ഉരുള്‍പൊട്ടല്‍. കണ്ണൂരിലെ അയ്യന്‍കുന്ന് ഉരുപ്പുംകുറ്റി വനമേഖലയിലും മലപ്പുറം നിലമ്ബൂരിലെ അകമ്ബാടം നമ്ബൂരിപ്പെട്ടിയിലും മലമ്ബുഴ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തുമാണ് ഉരുള്‍പൊട്ടലുണ്ടായത്. കോഴിക്കോട് തിരുവമ്ബാടിയില്‍ മറിപ്പുഴപ്പാലം ഒലിച്ചുപോയി. വയനാട്ടിലെ ബാണസുര സാഗര്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കൂടിയതോടെ ഡാമിന്റെ ഷട്ടര്‍ വീണ്ടുമുയത്തിയിരിക്കുകയാണ്.

കണ്ണൂര്‍ അയ്യന്‍കുന്നില്‍ ഉരുള്‍പൊട്ടിയതോടെ ഏഴാംകടവ് പ്രദേശത്ത് രണ്ട് നടപ്പാലങ്ങള്‍ തകര്‍ന്നു. ഇതോടെ ഈ പ്രദേശമാകെ ഒറ്റപ്പെട്ട നിലയിലാണ്. മലമ്ബുഴ അണക്കെട്ടിന്റെ വൃഷ്‌ടിപ്രദേശമായ ആനക്കല്ലിലാണ് ഉരുള്‍പൊട്ടിയത്. നേരത്തെ ഉരുള്‍പൊട്ടിയ എലിവാലിന് സമീപമുള്ള പ്രദേശമാണ് ആനക്കല്ല്. ഉരുള്‍പൊട്ടിയതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് കൂടി.

നിലമ്ബൂരില്‍ തേന്‍പാറ വനമേഖലയില്‍ മലയ്‌ക്ക് മുകളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. നേരത്തേ ആറ് പേരുടെ മരണത്തിനിടയാക്കിയ ഉരുള്‍പൊട്ടലുണ്ടായ ചെട്ടിയാന്‍പാറയ്‌ക്ക് സമീപമാണിത്. ഉരുള്‍പൊട്ടിയത് ജനവാസ മേഖലയില്‍ അല്ലാത്തതിനാല്‍ ആളപായമില്ല.

നേരത്തേ പെയ്‌തതിന് പുറമേ വീണ്ടും മഴ പെയ്‌താല്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാകുമെന്ന് ജിയോളജി വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. മലപ്പുറത്ത് നിന്ന് മേഖലയിലേക്ക് ദുരന്ത നിവാരണസേന പുറപ്പെട്ടിട്ടുണ്ട്.

Advertisment