Advertisment

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുഅവധി കെഎസ്‌ആര്‍ടിസിയ്ക്കും ബാധകം: അവശ്യ സര്‍വീസുകള്‍ക്ക് മാത്രം

New Update

തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിൽ സർക്കാർ പ്രഖ്യാപിച്ച പൊതുഅവധി കെഎസ്‌ആർടിസിയ്ക്കും ബാധകമായിരിക്കുമെന്ന് മാനേജിങ് ഡയറക്ടർ ബിജു പ്രഭാകർ അറിയിച്ചു.

Advertisment

publive-image

ദുരന്തനിവാരണ പ്രവർത്തനക്കൾക്കും അവശ്യ സർവീസ് നടത്തിപ്പിനുമായി മാത്രമാകും സർവീസ് നടത്തുക. അതിനായി വാഹനങ്ങളും ഡ്രൈവർമാരും സജ്ജമാക്കി നിർത്താൻ യൂണിറ്റ് ഓഫിസർമാർക്ക്എംഡി നിർദേശം നൽകി.

ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സംസ്ഥനത്തെ അഞ്ചു ജില്ലകളിൽ ഇന്ന് പൊതു മേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ഓഫിസുകൾക്ക് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് പൊതു അവധി. ദുരന്ത നിവാരണം, അവശ്യ സർവീസുകൾ, തെരഞ്ഞെടുപ്പ് ചുമതലകൾ എന്നിവയ്ക്ക് അവധി ബാധകമായിരിക്കില്ല.

ചുഴലിക്കാറ്റിനെത്തുടർന്ന് അടുത്ത 3 മണിക്കൂറിൽ തിരുവനതപുരം, കൊല്ലം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം,കോഴിക്കോട്,വയനാട് ജില്ലകളിൽ ചിലയിടങ്ങളിൽ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 'ബുറേവി' ചുഴലിക്കാറ്റ് മാന്നാർ കടലിടുക്കിൽ, തമിഴ്നാട് രാമനാഥപുരത്തിനടുത്ത് വെച്ച്‌ തന്നെ ശക്തി കുറഞ്ഞ് തീവ്ര ന്യൂനമർദമായി മാറിയാണ് സഞ്ചരിക്കുന്നത്. കേരളത്തിലേക്ക് പ്രവേശിക്കുമ്ബോൾ മണിക്കൂറിൽ ഏകദേശം 30 മുതൽ 40 കിമീ വേഗതയാണ് പ്രതീക്ഷിക്കുന്നത്.

Advertisment