Advertisment

ചോദ്യം ചെയ്യലിനായി അര്‍ധരാത്രി വരട്ടെയെന്നു ജലീല്‍; മന്ത്രിയുടെ ആവശ്യം തള്ളി എന്‍ഐഎ ! ആറുമണിയോടെ എന്‍ഐഎ ഓഫീസിലെത്തിയത് വളരെ രഹസ്യമായി: വിവാദം ഒഴിവാക്കാന്‍ ഇത്തവണയെത്തിയത് പാര്‍ട്ടി നേതാവിന്റെ കാറില്‍: ധര്‍മ്മയുദ്ധം ജയിക്കാനുള്ള മന്ത്രിയുടെ ഇത്തവണത്തെ വരവ് ഒളിക്കാന്‍ ശ്രമിച്ചിട്ടും നാടറിഞ്ഞു: എപ്പോഴും ഈച്ച പാറുന്നത് രഹസ്യമാകില്ലെന്ന പരിഹാസവുമായി സോഷ്യല്‍ മീഡിയയും

author-image
Berlin Mathew
Updated On
New Update

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ഉന്നത വിദ്യാഭ്യാസമന്ത്രി കെടി ജലീലിന് ദേശീയ അന്വേഷണ ഏജന്‍സി ( എന്‍ഐഎ) ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയത് രണ്ടു ദിവസം മുമ്പായിരുന്നു. അന്നു തന്നെ അന്വേഷണ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട മന്ത്രി ചോദ്യം ചെയ്യല്‍ അര്‍ധരാത്രിയാക്കാമോ എന്ന ആവശ്യം ഉന്നയിച്ചു. എന്നാല്‍ ഈ ആവശ്യം തള്ളിയ എന്‍ഐഎ പുലര്‍ച്ചെ ആറുമണി എന്ന സമയം നല്‍കുകയായിരുന്നു.

Advertisment

publive-image

ഇന്നലെ രാത്രി വൈകിയും തിരുവനന്തപുരത്ത് ഉണ്ടായിരുന്ന മന്ത്രി കെടി ജലീല്‍ 12.30 ഓടെ കൊച്ചിയിലേക്ക് തിരിക്കുകയായിരുന്നു. കൊച്ചിയിലെ സുഹൃത്തിന്റെ വീട്ടില്‍ വിശ്രമിച്ച ശേഷം രാവിലെ 5.30ന് എന്‍ഐഎ ഓഫീസിലേക്ക് പോകുകയായിരുന്നു.

നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തപ്പോള്‍ അരൂരിലെ വിവാദ വ്യവസായിയുടെ കാറിലാണ് ജലീല്‍ എത്തിയത്. അന്നത് വിവാദമായിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ മുന്‍ ആലുവാ എംഎല്‍എയും സിപിഎം നേതാവുമായ എഎം യൂസഫിന്റെ കാറിലാണ് ജലീല്‍ ഇത്തവണ വന്നത്.

മാധ്യമങ്ങളില്‍ നിന്നും ഇത്തവണയും ഒളിച്ച് തന്നെ എത്തണമെന്നായിരുന്നു മന്ത്രിയുടെ ഉദ്ദേശമെന്ന് അദ്ദേഹത്തിന്റെ നടപടികളില്‍ നിന്നും വ്യക്തമായിരുന്നു. പക്ഷേ ഇത്തവണ അതു നടന്നില്ല. ചില മാധ്യമ പ്രവര്‍ത്തകരുടെ ക്യാമറാ കണ്ണില്‍ മന്ത്രി കുടുങ്ങുകയായിരുന്നു.

നേരത്തെ ധര്‍മ്മയുദ്ധം ജയിക്കാന്‍ മറയ്ക്കാനുള്ളത് മറയ്ക്കുമെന്നും ഈച്ച ഫാറുന്നതുപോലും അറിയുന്ന മാധ്യമങ്ങള്‍ തന്നെ ഇഡി ചോദ്യം ചെയ്തത് അറിഞ്ഞില്ലെന്നും മന്ത്രി പരിഹാസം ചൊരിഞ്ഞിരുന്നു. എന്നാല്‍ ഇത്തവണ ഈച്ച പാറിയതും മാധ്യമങ്ങള്‍ അറിഞ്ഞുവെന്ന ട്രോളുകള്‍ ഇതോടെ സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞുകഴിഞ്ഞു.

Advertisment